Webdunia - Bharat's app for daily news and videos

Install App

വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാന്‍ അച്ഛന് സാമ്പത്തിക ശേഷിയില്ല; പതിനേഴുകാരി ചെയ്തത്...

സ്ത്രീധനം നല്‍കാന്‍ അച്ഛന് സാമ്പത്തിക ശേഷിയില്ല; 17 കാരി ആത്മഹത്യ ചെയ്തു

Webdunia
വെള്ളി, 6 ഒക്‌ടോബര്‍ 2017 (14:58 IST)
വിവാഹം കഴിച്ചയക്കുമ്പോള്‍ സ്ത്രീധനം നല്‍കാനുള്ള സാമ്പത്തിക സ്ഥിതി കര്‍ഷകനായ അച്ഛനില്ലെന്ന വിഷമത്തില്‍ പതിനേഴുകാരി ആത്മഹത്യ ചെയ്തു. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലുളള പൂജാ വികാസ് ഷിര്‍ഗെറെ എന്ന പന്ത്രണ്ടാം ക്ലാസ്സുകാരിയാണ് ആത്മഹത്യ ചെയ്തത്. പ്രമുഖ ഇംഗ്ലീഷ് ദിനപത്രമായ ഹിതവാദയാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 
 
വാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ മുറിയിലാണ് പൂജ വിഷം കഴിച്ച് ജീവിതം അവസാനിപ്പിച്ചത്. മഹാത്മാ ജ്യോതിബാ ഫൂലെ ജൂനിയര്‍ കോളേജ് വിദ്യാര്‍ഥിനിയായിരുന്ന പൂജ സഹോദരനോടൊപ്പം ഇവിടെയാണ് താമസിച്ചിരുന്നത്. പൂജയുടെ ആത്മഹത്യാകുറിപ്പ് പൊലീസ് കണ്ടെടുത്തു.
 
സ്ത്രീധന സമ്പ്രദായത്തിന്റെ ഇരയാണ് താനെന്നും തന്നോട് അച്ഛന്‍ ക്ഷമിക്കണമെന്നും പൂജ കത്തിലൂടെ ആവശ്യപ്പെടുന്നു. സംഭവം അറിഞ്ഞെത്തിയ വീട്ടുടമസ്ഥനും അയല്‍ക്കാരും ചേര്‍ന്ന് പൂജയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അച്ഛനോടും മറ്റു കുടുംബാംഗങ്ങളോടും ആത്മഹത്യയുടെ കാരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് കിന്‍വാത് തെഹ്‌സില്‍ പൊലീസ് അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments