Webdunia - Bharat's app for daily news and videos

Install App

സൈബർ തട്ടിപ്പ് : 1.4 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തു

എ കെ ജെ അയ്യര്‍
ശനി, 10 ഫെബ്രുവരി 2024 (20:01 IST)
ന്യൂഡൽഹി: രാജ്യത്തെ വിവിധ സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് 1.4 ലക്ഷം മൊബൈൽ ഫോണുകൾ ബ്ലോക്ക് ചെയ്തു. ഫോണുകളുടെ ഐ.എം.ഇ.ഐ നമ്പറുകളാണ് ബ്ലോക്ക് ചെയ്യുക. ഇതോടെ മറ്റു സിം കാർഡുകൾ ഉപയോഗിച്ചാലും ഈ ഫോണുകൾ ഉപയോഗിക്കാൻ കഴിയില്ല.

കേന്ദ്ര ധനമന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്. പ്രതിബിംബ് എന്ന പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ നടപടി തയ്യാറാക്കുന്നത്. ഇതനുസരിച്ചു തട്ടിപ്പുകാരുടെ ഫോൺ നമ്പറുകൾ പൊലീസിന് തത്സമയം നിരീക്ഷിക്കാൻ കഴിയും. ഇതനുസരിച്ചു അഞ്ഞൂറോളം അറസ്റ്റുകൾ നടന്നിട്ടുണ്ട്. ഇതിനൊപ്പം തട്ടിപ്പിന് ഉപയോഗിക്കുന്ന 3.08 ലക്ഷം സിം കാർഡുകളും വിലക്കാൻ കഴിഞ്ഞിട്ടുണ്ട്.

ഇതിനൊപ്പം പുതിയ നടപടി എന്ന നിലയ്ക്ക് സൈബർ തട്ടിപ്പുകൾ ഒരളവ് തടയുന്നതിനായി ധനമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവരുടെ യോഗം ചേർന്നിരുന്നു. ഇതനുസരിച്ചു വാണിജ്യ ആവശ്യങ്ങൾക്കായി ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ എന്നിവ സാധാരണ രീതിയിലുള്ള പത്ത് അക്ക മൊബൈൽ നമ്പറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇതിനു പകരം 140 അടക്കമുള്ള സീരിയൽ നമ്പറുകൾ ഉപയോഗിക്കാനും ധനമന്ത്രാലയം നിർദേശിച്ചതായി വെളിപ്പെടുത്തി.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments