Webdunia - Bharat's app for daily news and videos

Install App

ബിജെപിക്ക് കടുത്ത തിരിച്ചടി; കശാപ്പ് നിയന്ത്രണത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

കശാപ്പ് നിയന്ത്രണത്തിനെതിരെ മേഘാലയ നിയമസഭ പ്രമേയം പാസാക്കി

Webdunia
തിങ്കള്‍, 12 ജൂണ്‍ 2017 (19:08 IST)
കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നതിനു നിയന്ത്രണമേർപ്പെടുത്തിയ കേന്ദ്രസർക്കാർ ഉത്തരവിനെതിരെ  മേഘാലയ നിയമസഭ പ്രമേയം പാസാക്കി. ജനങ്ങളുടെ അവകാശങ്ങൾ ലംഘിക്കുന്നതാണ് കേന്ദ്രത്തിന്റെ തീരുമാനമെന്ന് സഭ പാസാക്കിയ പ്രമേയത്തിൽ പറയുന്നു.

കേന്ദ്രസർക്കാരിന്റെ പുതിയ നിയമം സംസ്ഥാനത്തിന്റെ അധികാരത്തിലേക്കുള്ള കടന്നുകയറ്റമാണെന്ന് മുഖ്യമന്ത്രി മുകുൾ സാങ്മ അഭിപ്രായപ്പെട്ടു.

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കേന്ദ്രസർക്കാർ ഉത്തരവിനെതിരെ വലിയ പ്രതിഷേധം നടന്ന സംസ്ഥാനങ്ങളിൽ ഒന്നായിരുന്നു മേഘാലയ. നേരത്തെ കേരളാ നിയമസഭയും ഇത്തരത്തില്‍ പ്രമേയം പാസാക്കിയിരുന്നു.

അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ അധികാരം പിടിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് കശാപ്പ് നിയന്ത്രണം. കേന്ദ്രസർക്കാർ ഉത്തരവ് സാധ്യതകള്‍ ഇല്ലാതാക്കിയെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments