Webdunia - Bharat's app for daily news and videos

Install App

പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 10,000 കടന്നാല്‍ മിക്ക സംസ്ഥാനങ്ങളിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ സാധ്യത

Webdunia
ചൊവ്വ, 4 ജനുവരി 2022 (08:45 IST)
കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ആലോചിച്ച് പ്രമുഖ നഗരങ്ങളും സംസ്ഥാനങ്ങളും. രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അരലക്ഷം കടക്കുകയും സംസ്ഥാനത്തെ രോഗികളുടെ എണ്ണം പ്രതിദിനം പതിനായിരം ആകുകയും ചെയ്താല്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാനാണ് വിവിധ സംസ്ഥാനങ്ങള്‍ ആലോചിക്കുന്നത്. കര്‍ണാടക, തമിഴ്‌നാട്, ഡല്‍ഹി, മഹാരാഷ്ട്ര സംസ്ഥാനങ്ങളാണ് ഇപ്പോള്‍ ലോക്ക്ഡൗണിനെ കുറിച്ച് ആലോചിക്കുന്നത്. ഒമിക്രോണ്‍ വ്യാപനം കൂടി കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുക. 
 
അതേസമയം, രാജ്യത്ത് കോവിഡ് മൂന്നാം തരംഗം പ്രകടമായി തുടങ്ങി. പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 115 ദിവസത്തിനു ശേഷം 35,000 കടന്നു. ഒമിക്രോണ്‍ രോഗികളുടെ എണ്ണം രണ്ടായിരം പിന്നിട്ടു. ആരോഗ്യമന്ത്രാലയം പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തില്‍ കോവിഡ് മൂന്നാം തരംഗത്തിന്റെ കര്‍വ് ഉയരുന്നത് ആശങ്കയ്ക്ക് കാരണമാകുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം വീണ്ടും അരലക്ഷത്തിലേക്ക് അടുക്കുമെന്നാണ് കണക്കുകൂട്ടല്‍. 
 
ഡിസംബര്‍ 31 ന് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 16,764 ആയിരുന്നു. 33 ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്ത് പതിനായിരത്തിലധികം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഡിസംബര്‍ 31. അതിനുശേഷം ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 33,750 ആയി. ജനുവരി നാലിലേക്ക് എത്തുമ്പോള്‍ അത് 35,000 കടന്നു. അതായത് ഡിസംബര്‍ 31 ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളുടെ ഇരട്ടിയിലേറെ ഇപ്പോള്‍ ഉണ്ട് ! ഒറ്റദിനം 5,000 ത്തില്‍ അധികം കോവിഡ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ട്രെന്‍ഡ് ആണ് ഇപ്പോള്‍ കാണുന്നത്. കോവിഡ് കര്‍വ് ഈ രീതിയില്‍ പോകുകയാണെങ്കില്‍ രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അടുത്ത അഞ്ച് ദിവസം കൊണ്ട് അരലക്ഷത്തിലേക്ക് എത്തും. ഡിസംബര്‍ 31 ന് രാജ്യത്ത് ചികിത്സയിലുണ്ടായിരുന്ന ആകെ കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായിരുന്നു. ജനുവരി മൂന്നിലേക്ക് എത്തിയപ്പോള്‍ സജീവ കോവിഡ് കേസുകളുടെ എണ്ണം ഒന്നരലക്ഷത്തിലേക്ക് അടുത്തു. 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments