Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ആന്ധ്രയിൽ ഇന്ന് 9597 കൊവിഡ് രോഗികൾ, കർണാടകയിൽ 7883, തമിഴ്‌നാട്ടിൽ 5871, കൊവിഡിൽ വലഞ്ഞ് ദക്ഷിണേന്ത്യ

ആന്ധ്രയിൽ ഇന്ന് 9597 കൊവിഡ് രോഗികൾ, കർണാടകയിൽ 7883, തമിഴ്‌നാട്ടിൽ 5871, കൊവിഡിൽ വലഞ്ഞ് ദക്ഷിണേന്ത്യ
, ബുധന്‍, 12 ഓഗസ്റ്റ് 2020 (19:55 IST)
കൊവിഡ് കേസുകളിൽ വലഞ്ഞ് ദക്ഷിണേത്യൻ സംസ്ഥാനങ്ങൾ. ഇന്ന് ആന്ധ്രയിൽ മാത്രം 9567 പുതിയ കൊവിഡ് കേസുകളാണ് റെക്കോഡ് ചെയ്‌തത്. 93 മരണങ്ങളും ആന്ധ്രയിലുണ്ടായി. ഇതോടെ ആന്ധ്രയിലെ കൊവിഡ് ബാധിതരുടെ എണ്ണം 2,54,146 ആയി ഉയര്‍ന്നു. നിലവില്‍ 90,425 പേരാണ് ചികിത്സയിലുളളത്.
 
കർണാടകയിലും കൊവിഡ് വ്യാപനം ശകതമായി തുടരുകയാണ്. ഇന്ന് മാത്രം 7883 പുതിയ കേസുകളാണ് കർണാടകയിൽ റിപ്പോർട്ട് ചെയ്‌തത്. ഇതിൽ 2802 കേസുകൾ ബെംഗളൂരുവിലാണ്. 7034 പേർ ഇന്ന് രോഗമുക്തി നേടി. 113 പേരാണ് ഇന്ന് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് 1,96,494 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 80,343 പേര്‍ ഇപ്പോഴും ചികിത്സയിലാണ്. 3510 പേർ മരിച്ചു.
 
തമിഴ്‌നാട്ടിൽ ഇന്ന് 5871 കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 119 പേർ മരിച്ചു.കേരളത്തില്‍ നിന്നെത്തിയ എട്ടുപേര്‍ ഉള്‍പ്പടെ 25 പേര്‍ മറ്റുസംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങിയെത്തിയവരും കൊവിഡ് സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. സംസ്ഥനത്ത് ഇതുവരെ 3,14,520 പേർക്കാണ് കൊവിഡ് ബാധിച്ചത്. ആകെ മരണസംഖ്യ 5278.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തൃശൂരില്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍