Webdunia - Bharat's app for daily news and videos

Install App

ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമ, രാജ്യത്തോട് മാപ്പ് പറയണം: രൂക്ഷ വിമർശനവുമായി സുപ്രീം കോടതി

Webdunia
വെള്ളി, 1 ജൂലൈ 2022 (12:33 IST)
നബിവിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ ആഞ്ഞടിച്ച് സുഒരീം കോടതി. ഉദയ്പൂർ സംഭവത്തിന് ഉത്തരവാദി നൂപുർ ശർമയാണെന്ന് വിമർശിച്ച സുപ്രീംകോടതി കോടതി പരിഗണനയിലുള്ള വിഷയം ടിവി ചാനലിൽ ചർച്ച ചെയ്തത് എന്തിനെന്നും ചോദിച്ചു. പരാമർശം പിൻവലിക്കുന്നത് വൈകിയെന്നും നൂപുർ ശർമ രാജ്യത്തോട് മാപ്പ് പറയണമായിരുന്നുവെന്നും കോടതി പറഞ്ഞു.
 
പോലീസ് അന്വേഷണത്തെ വിമർശിച്ച കോടതി അറസ്റ്റ് നടക്കാത്തത് നൂപുർ ശർമയുടെ സ്വാധീനം വ്യക്തമാക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു സുപ്രീംകോടതിയുടെ രൂക്ഷവിമർശനം.
 
വിവിധ സംസ്ഥാനങ്ങൾ തനിക്കെതിരെ കേസെടുത്ത പശ്ചാത്തലത്തിലാണ് നൂപുർ ശർമ ഹർജി നൽകിയത്. ജീവന് ഭീഷണി ഉണ്ടെന്നും അതിനാൽ പല സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയില്ലെന്നുമാണ് നൂപുർ ശർമ ഹർജിയിൽ പറഞ്ഞിർഉന്നത്.ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജി പിൻവലിച്ചു. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയും പരാമര്‍ശം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments