Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

രാജ്യത്ത് കൊവിഡ് മരണങ്ങൾ രണ്ടായി, കർണാടകയിൽ കർശന നിയന്ത്രണങ്ങൾ

രാജ്യത്ത് കൊവിഡ് മരണങ്ങൾ രണ്ടായി, കർണാടകയിൽ കർശന നിയന്ത്രണങ്ങൾ

അഭിറാം മനോഹർ

, ശനി, 14 മാര്‍ച്ച് 2020 (08:23 IST)
രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി ഉയർന്നതോടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേന്ദ്രം. വൈറസ് ബാധയെ തുടര്‍ന്ന് ഡല്‍ഹി രാംമനോഹര്‍ ലോഹ്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന 69 വയസുകാരിയാണ് ഇന്നലെ മരിചത്. രോഗ ബാധിതനായ മകനിൽ നിന്നാണ് ഇവർക്ക് അസുഖം പിടിച്ചത്.
 
അതേ സമയം രാജ്യത്തെ ആദ്യ കൊവിഡ് 19 മരണം സംഭവിച്ച കർണാടകയിൽ സർക്കാർ കനത്ത ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്.സംസ്ഥാനമുടനീളമാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഇത് പ്രകാരം . കർണാടകത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. ഓഡിറ്റോറിയങ്ങൾ, മാളുകൾ, പാർക്കുകൾ, തിയേറ്ററുകൾ, റസ്റ്റൊറന്റുകൾ എല്ലാം പൂട്ടിയിട്ടിരിക്കുകയാണ്. ഐ‌ടി ജീവനക്കാരോറ്റ് വരുന്ന ദിവസങ്ങളിൽ വീട്ടിലിരുന്ന് ജോലി ചെയ്യാനാണ് നിർദേശം. 
 
എഴുപത്തിയാറുകാരന് രോഗം സ്ഥിരീകരിക്കാൻ വൈകിയ കൽബുർഗിയിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യവകുപ്പ് നേരിടുന്നത്. രോഗി കൽബുർഗിയിലും ഹൈദരാബാദിലുമായി ഒൻപത് ദിവസം ആശുപത്രിയിൽ കഴിഞ്ഞു.കൊവിഡ് സംശയിച്ചിട്ടും മൃതദേഹം സംസ്‌കരിക്കുന്നതിൽ സുരക്ഷാ മാനദണ്ഡങ്ങൾ ഒന്നും പാലിക്കുകയും ചെയ്‌തില്ല.യ്യുറയും മാസ്കും ധരിക്കാത്തവരാണ് ആംബുലൻസിലേക്ക് മൃതദേഹം മാറ്റിയത്.ഇവരുള്‍പ്പെടെ രോഗിയുമായി ഇടപഴകിയവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. രോഗിയുമായി സമ്പർക്കത്തിലിരുന്ന ഡോക്‌ടർമാർ,നേഴ്സുമാർ എന്നിവരടക്കം 31 പേർ ഇപ്പോൾ നിരീക്ഷണത്തിലാണ്. രോഗിയുമായി നേരിട്ട് ഇടപഴകിയ അഞ്ച് പേർക്ക് കൊവിഡ് ലക്ഷണങ്ങളുളതായും വാർത്തകളുണ്ട്. ഇവരുടെ സാമ്പിളുകൾ പരിശോധനക്കയച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല, രാജ്യത്തെ 18 അതിർത്തി ചെക്‌പോസ്റ്റുകൾ അടച്ചു