Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മനഃപൂർവം ചെയ്തതല്ല, അറിവില്ലായ്മകൊണ്ട് സംഭവിച്ചുപോയി, തങ്ങളെ ക്രൂശിക്കരുത് എന്ന് രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശി

മനഃപൂർവം ചെയ്തതല്ല, അറിവില്ലായ്മകൊണ്ട് സംഭവിച്ചുപോയി, തങ്ങളെ ക്രൂശിക്കരുത് എന്ന് രോഗം സ്ഥിരീകരിച്ച ചെങ്ങളം സ്വദേശി
, വെള്ളി, 13 മാര്‍ച്ച് 2020 (16:04 IST)
മനഃപൂർവമായ ഒന്നും ചെയ്തിട്ടില്ലെന്നും അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണെന്നും കോവിഡ് ബാധ സ്ഥിരീകരിച്ച ചെങ്ങളം സ്വദേശി. തനിക്കും കുടുംബത്തിനുമെതിരായ സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾ മാനസികമായൈ വിഷമമുണ്ടാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. അരോഗ്യ വകുപ്പ് പുറത്തിറക്കിയ റൂട്ട് മാപ്പിലെ സ്ഥലങ്ങളല്ലാതെ മറ്റൊരു ഇടങ്ങളിലും പോയിട്ടില്ല. അമ്പലത്തിൽ പോയി, വിവാഹത്തിൽ പങ്കെടുത്തു എന്നുള്ളതെല്ലാം തെറ്റായ പ്രചരണങ്ങളാണ്.
 
ഞങ്ങൾ മൂന്ന് പേരുടെയും ആരോഗ്യനിലയിൽ പ്രശ്നങ്ങൾ ഒന്നുമില്ല. ഡോക്ടർമാർ ഏറ്റവും നല്ല ചികിത്സയും പരിചരണവും മാനസിക പിന്തുണയും നൽകുന്നുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയും അല്ലാതെയും വിമർശിക്കുന്നവരെ കുറ്റം പറയുകയല്ല. ആളുകളുടെ ഭയം മനസിലാക്കുന്നു. പക്ഷേ തെറ്റായ പ്രചരണങ്ങൾ മനസികമായ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
 
ഭാര്യാപിതാബിന്റെ മാതാപിതാക്കളുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ഡോക്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ ആവശ്യപ്പെട്ടതനുസരിച്ച് അവരുടെ വീഡിയോ ഡോക്ടർമാർ കാണിച്ചിരുന്നു. ഭക്ഷണം ഉൾപ്പടെയുള്ള എല്ലാം ആരോഗ്യ വകുപ്പ് ലഭ്യമാക്കുന്നുണ്ട്. അധികം വൈകാതെ തന്നെ ആശുപത്രിയിൽനിന്നും ഹോം ക്വറന്റൈനിലേക്ക് മാറാനാകും എന്നാണ് ഡോക്ടർമാർ പറഞ്ഞിട്ടുള്ളത് എന്നും അദ്ദേഹം പറഞ്ഞു.      

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരത്ത് മൂന്നംഗ കുടുംബം മരിച്ചനിലയിൽ: അന്വേഷണം ആരംഭിച്ച് പൊലീസ്