Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഡൽഹിയിൽ സംഘർഷം, പൊലീസുകാരൻ കൊല്ലപ്പെട്ടു

ഡൽഹിയിൽ സംഘർഷം, പൊലീസുകാരൻ കൊല്ലപ്പെട്ടു
, തിങ്കള്‍, 24 ഫെബ്രുവരി 2020 (17:44 IST)
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്തുന്നതിന് മുൻപ് ഡൽഹിയിൽ സംഘർഷം. പൗരത്വ നിയമ ഭേതഗതിയെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടിയതാണ് ക്രമസമാധാനം തകരാൻ കാരണം. സംഘർഷത്തിനിടെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പറിക്കേറ്റതായാണ് റിപ്പോർട്ടുകൾ.
 
അക്രമികൾ നിരവധി വാഹനങ്ങൾ തീവച്ചു നശിപ്പിച്ചു. അക്രമികളിൽ ഒരാൾ പൊലീസിന് നേരെ തോക്കു ചൂണ്ടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുന്നിട്ടുണ്ട്. തിങ്കളാഴ്ച ഇത് രണ്ടാം തവണയാണ് ഡൽഹിയിൽ അക്രമം ഉണ്ടാകുന്നത്. ഇരു വിഭാഗങ്ങളും പരസ്‌പരം കല്ലെറിയുകയായിരുന്നു. ജാഫർബാദിലും മൗജ്‌പൂരിലും അക്രമികൾ വീടുകൾക്ക് തീവച്ചു. അക്രമികളെ പിരിച്ചുവിടുന്നതിനായി പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.  
 
സംഘർഷം നിൽനിൽക്കുന്ന സാഹചര്യത്തിൽ ഡൽഹിയിലെ പത്തിടങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സ്ഥലത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. സംഘഷം ദുഃകരം എന്നാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ പ്രതികരിച്ചത്. ക്രമസമാധാനം പുനഃസ്ഥാപികാൻ അടിയന്തര നടപടി സ്വീകരിക്കണം എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രീ അമിത് ഷായോട് കെജ്‌രിവാൾ ആവശ്യപ്പെട്ടിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിംഗ് ഖാന്റെ 'ദിൽവാലെ ദുൽഹെനിയ ലേ ജായേങ്കേ' പ്രസംഗത്തിൽ എടുത്ത് പറഞ്ഞ് ട്രംപ്, ഷാരൂഖ് ഖാൻ നിങ്ങൾ ഉദ്ദേശിക്കുന്ന ആളല്ല എന്ന് സോഷ്യൽ മീഡിയ !