Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

അതിരുകളില്ലാത്ത ഡിസ്‌പ്ലേ, 108 മെഗാപിക്സൽ ക്യാമറ, 12 ജിബി റാം, ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !

അതിരുകളില്ലാത്ത ഡിസ്‌പ്ലേ, 108 മെഗാപിക്സൽ ക്യാമറ, 12 ജിബി റാം, ഷവോമിയുടെ ഏറ്റവും മികച്ച സ്മാർട്ട്‌ഫോൺ ഇന്ത്യയിലേക്ക് !
, തിങ്കള്‍, 24 ഫെബ്രുവരി 2020 (15:19 IST)
സ്മാർട്ട്ഫോണുകളിൽ ചരിത്രപരമായ മുന്നേറ്റം നടത്തിയ ഷവോമിയുടെ മി മിക്സ് ആൽഫ ഉടൻ ഇന്ത്യൻ വിപണിയിലേയ്ക്ക് എത്തുമെന്ന് റിപ്പോർട്ടുകൾ. ഷവോമിയുടെ ഇന്നോവേറ്റിവ് സ്മാർട്ട്‌ഫോണാണ് മി മിക്സ് ആൽഫ, ഷവോമി ഇന്ത്യയുടെ ഔദ്യോഗിക ഇന്ത്യ പേജിലാണ് സ്മാർട്ട്‌ഫോണിന്റെ വരവിനെ കുറിച്ച് സൂചന നൽകുന്നത് എങ്കിലും ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
 
കഴിഞ്ഞ വർഷം സെപ്‌തംബറിലാണ് സ്മാർട്ട്ഫോണിന്റെ കൺസെപ്റ്റ് മോഡലിനെ ഷവോമി ചൈനയിൽ നടന്ന ചടങ്ങിൽ അവതരിപ്പിച്ചത്. ഏറെ പ്രത്യേകതകൾ ഉള്ള സ്മാർട്ട്‌ഫോണാണ് മി മിക്സ് ആൽഫ, ഫോണിനും ചുറ്റും അതിരുകളില്ലാതെ ഒഴുകിപ്പരക്കുന്ന  ഡിസ്പ്ലേയിൽ ആരംഭിക്കുന്നു മി മിക്സ് ആൽഫയിലെ പ്രത്യേകതകൾ. ക്യാമറ സെൻസർ ഘടിപ്പിച്ചിരിക്കുന്ന ഭാഗത്ത് മാത്രമാണ് ഫോണിൽ സ്ക്രീൻ ഇല്ലാത്തത്. അതിരുകളിൽ പൂർണമായും ബസലുകൾ ഇല്ല. 
 
മുകളിലും താഴെയുമായി നേർത്ത ബസലുകൾ മാത്രമാണുള്ളത്. 2088x2250 പിക്‌സൽ റെസല്യൂഷനോടു കൂടിയ 7.92 ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. ഡിസ്പ്ലേയിൽ തന്നെ ഫിംഗർപ്രിന്റ് സെൻസറും നൽകിയിരിക്കുന്നു. 108 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ട്രിപ്പിൾ റിയർ ക്യാമറ സംവിധനത്തോടെയാണ് സ്മാർട്ട്ഫോൺ എത്തുന്നത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. സാംസങിന്റെ ഈ എച്ച്എംഎക്സ് സെൻറിൽ പുറത്തിറങ്ങുന്ന ആദ്യ സ്മാർട്ട്‌ഫോൺ മി മിക്സ് ആൽഫ ആയിരിക്കും.
 
20 മെഗാപിക്സൽ വൈഡ് ആംഗിൾ ക്യാമറ, 12 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ എന്നിവയാണ് ട്രിപ്പിൾ റിയർ ക്യാമറയിലെ മറ്റു സെൻസറുകൾ. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുക. 12 ജിബി റാം 512 ജിബി സ്റ്റോറേജ് പതിപ്പിലാണ് ഫോണിനെ ഒരുക്കിയിരിക്കുന്നത്. 5G ബാൻഡ് ഉപയോഗിക്കാനാകുന്നതാണ് സ്മാർട്ട്‌ഫോൺ.
 
40W ഫാസ്റ്റ് ചാർജ് സാങ്കേതികവിദ്യയോടുകൂടിയ 4050 എംഎഎച്ച് ബാറ്ററിയാണ് ഫോണിൽ ഉള്ളത്. വൻതോതിൽ ഈ മോഡൽ ഉടൻ ഉത്പാദിപ്പിക്കില്ല എന്നായിരുന്നു അവതരണ വേളയിൽ ഷവോമി വ്യക്തമാക്കിയിരുന്നത്. പരിമിതമായ ഒരു ബാച്ച് മാത്രമേ ആദ്യ ഘട്ടത്തിൽ വിപണിയിലെത്തിക്കൂ എന്നായിരുന്നു ഷവോമി പറഞ്ഞിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നമസ്തേ ഇന്ത്യ, മോദി ഈ രാജ്യത്തിന്റെ ചാമ്പ്യൻ, പ്രധാനമന്ത്രിയെ വാനോളം പുകഴ്ത്തി ഡോണാൾഡ് ട്രംപ്