Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ചെന്നൈ എന്നും റെയ്നയ്ക്കൊപ്പം: ഖേദിയ്ക്കേണ്ടിവരും എന്ന നിലപാട് തിരുത്തി എം ശ്രീനിവാസൻ

ചെന്നൈ എന്നും റെയ്നയ്ക്കൊപ്പം: ഖേദിയ്ക്കേണ്ടിവരും എന്ന നിലപാട് തിരുത്തി എം ശ്രീനിവാസൻ
, ചൊവ്വ, 1 സെപ്‌റ്റംബര്‍ 2020 (10:23 IST)
മുംബൈ: ചെന്നൈ സൂപ്പർകിങ്സ് എന്നും റെയ്നയ്ക്കൊപ്പമാണെന്നും റെയ്നയെക്കുറിച്ച് താൻ മുൻപ് പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വിവാദമാക്കിയതാണെന്നും സിഎസ്‌കെ ഉടമയും മുൻ ബിസിസിഐ പ്രസിഡന്റുമായ എൻ ശ്രീനിവാസൻ. ടീം വിട്ട തീരുമാനത്തില്‍ സുരേഷ് റെയ്ന ഖേദിക്കേണ്ടി വരുമെന്നായിരുന്നു നേരത്തെ ശ്രീനിവാസൻ പ്രതികരിച്ചത്, വിജയങ്ങൾ ചിലപ്പോൾ നിങ്ങളുടെ തലയ്ക്ക് പിടിയ്ക്കും എന്നും റെയ്നയുടെ പേര് പറയാതെ ശ്രീനിവാസൻ വിമർശിച്ചിരുന്നു.   
 
ദുബായിൽ അനുവദിച്ച ഹോട്ടൽ മുറിയിൽ താരത്തിന് അതൃപ്തി ഉണ്ടായിരുന്നു എന്നും. ഇതാന് ടീം അധികൃതരോട് പിണങ്ങി റെയ്ന മടങ്ങാൻ കാരണം എന്നുമെല്ലാം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. 'പരിശീലകനും ക്യാപ്റ്റനും മാനേജര്‍ക്കുമാണ് സ്യൂട്ടുകള്‍ നൽകേണ്ടത് എന്നതാണ് മാനദണ്ഡം. പക്ഷേ സുരേഷ് റെയ്നയ്ക്കും പ്രത്യേകം സ്യൂട്ട് അനുവദിക്കാറുണ്ട്. ഇത്തവണ റെയ്നയ്ക്ക് ലഭിച്ച മുറിയില്‍ ബാല്‍ക്കണി ഇല്ലായിരുന്നു, ഇതണ് മടക്കത്തിന് കാരണം എന്ന് തോന്നുന്നില്ല. ടീമിൽ കൊവിഡ് വ്യാപനം ഉണ്ടായതും ഒരു കാരണമായി തോന്നുന്നിൽ. മറ്റെന്തെങ്കിലും കാരണം ഇണ്ടായിരിയ്ക്കാം' എന്നാണ് ശ്രീനിവാസന്റെ പ്രതികരണം. 
 
ടീമിൽ കൊവിഡ് വ്യാപനം ഉണ്ടായതിനെ തുടർന്ന് കുട്ടികളുടെ അരോഗ്യം കണക്കിലെടുത്താണ് രെയ്നയുടെ തീരുമാനം എന്നാണ് വിവരം. കുട്ടികളെക്കാൾ വലുതല്ല ഒന്നും എന്ന് റെയ്ന ടീം മാനേജ്മെന്റിനോട് പറഞ്ഞതായി ഒരു കായിക മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഭാര്യ പ്രിയങ്കയും നാല് വയസുകാരി മകള്‍ ഗ്രാസിയയും അഞ്ച് മാസം മാത്രം പ്രായമുള്ള കൈകുഞ്ഞ് റിയോയും ഉൾപ്പടെ കുടുംബത്തോടൊപ്പമാണ് റെയ്ന ഐപിഎല്‍ മത്സരങ്ങള്‍ക്കായി യുഎഇയിലെത്തിയത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചിലപ്പോള്‍ വിജയം നിങ്ങളുടെ തലയ്ക്കുപിടിയ്ക്കും, ആരെയും ഒന്നും ചെയ്യാന്‍ നിര്‍ബന്ധിക്കില്ല; റെയ്നയ്ക്കെതിരെ എൻ ശ്രീനിവാസൻ