Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടിയത് 476 ശതമാനം

ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) റിപ്പോര്‍ട്ട് ചെയ്തു.

Chikungunya spreads in Mumbai

സിആര്‍ രവിചന്ദ്രന്‍

, ശനി, 2 ഓഗസ്റ്റ് 2025 (13:37 IST)
മുംബെയില്‍ ചിക്കന്‍ ഗുനിയ വ്യാപിക്കുന്നു. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ചിക്കുന്‍ഗുനിയ കേസുകളില്‍ 476 ശതമാനം വര്‍ധനവും മലേറിയ കേസുകളില്‍ 45 ശതമാനം വര്‍ധനവും ഉണ്ടായതായി ബ്രിഹാന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) റിപ്പോര്‍ട്ട് ചെയ്തു. 
 
കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ 2852 മലേറിയ കേസുകളും 46 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2025 ജനുവരി, ജൂലൈ മാസങ്ങളില്‍ യഥാക്രമം 4151 മലേറിയ കേസുകളും 265 ചിക്കുന്‍ഗുനിയ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൂടാതെ 2024 ജനുവരി മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഡെങ്കിപ്പനി കേസുകള്‍ 966 ല്‍ നിന്ന് ഈ വര്‍ഷം ഇതേ കാലയളവില്‍ 1160 ആയി ഉയര്‍ന്നു.
 
എന്തുകൊണ്ടാണ് ഈ വര്‍ദ്ധനവ്?
 
മലിനീകരണ തോത്, ഇടയ്ക്കിടെയുള്ള മഴ, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെയും സ്ഥലങ്ങളിലെയും വര്‍ദ്ധനവ് എന്നിവയാണ് ചിക്കുന്‍ഗുനിയയുടെ മൊത്തത്തിലുള്ള വര്‍ദ്ധനവിന് കാരണമെന്ന് ബിഎംസിയുടെ എക്‌സിക്യൂട്ടീവ് ഹെല്‍ത്ത് ഓഫീസര്‍ ഡോ. ദക്ഷ ഷാ പറഞ്ഞു. ഈ വര്‍ഷം ചിക്കുന്‍ഗുനിയയുടെ സ്വഭാവം കൂടുതല്‍ തീവ്രത കാണിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ ആരോപണം തള്ളി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍; ഉപകരണം കാണാതായതല്ല, മാറ്റിവച്ചിരിക്കുകയാണ്