കൊവിഡ് 19 കണ്ടെത്തുന്നതിനായി നിബ്ബന്ധിത പരിശോധന വേണ്ടെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച്, കേന്ദ്ര ആരോഗ്യമന്ത്രാലയം, ചിഫ് സെക്രട്ടറി മാർക്ക് നിർദേശം നൽകി. മറ്റു രോഗങ്ങൾക്ക് ചികിത്സ തേടുന്നവരെ കൊവിഡ് പരിശോധനനയ്ക്ക് വിധേയമാക്കേണ്ടതില്ല എന്നാണ് നിർദേശം. മാർഗരേഖകൾ പാലിച്ചുകൊണ്ട് പരിശോധനകൾ നടത്താവു എന്നും കേന്ദ്രം മുന്നറിയിപ്പ് നൽകുന്നുണ്ട്.
സമൂഹ്യ വ്യാപനം ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനായി കേരളം ഒരു ലക്ഷം പരിശോധനകൾ നടത്താൻ ഒരുങ്ങുന്നതിനിടെയാണ് കേന്ദ്രത്തിന്റെ നിർദേശം. എന്നാൽ കേന്ദ്ര ആരോഗ്യ വകുപ്പ് പുറത്തിറക്കിയ മാർഗരേഖ അനുസരിച്ചാണ് കേരളം പരിശോധന നടത്താൻ തയ്യാറെടുക്കുന്നത്. റാൻഡം ടെസ്റ്റിങ്ങിനായി 3,056 സാംപിളുകൾ ഇതിനോടകം തന്നെ ശേഖരിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ച 10ഓളം പേർക്ക് എവിടെനുന്നുമാണ് വൈറസ് ബാധ ഉണ്ടായത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത വൈറസ് വാഹകർ സമൂഹത്തിൽ ഉണ്ടാകാം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ രീതിയിൽ പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.