Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താൻ ഒരു ലക്ഷം പരിശോധനകൾ

സംസ്ഥാനത്ത് സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താൻ ഒരു ലക്ഷം പരിശോധനകൾ
, ബുധന്‍, 29 ഏപ്രില്‍ 2020 (07:26 IST)
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 സമൂഹ വ്യാപനം ഉണ്ടായോ എന്ന് കണ്ടെത്താൻ ഒരു ലക്ഷം പേരിൽ പരിശോധനകൾ നടത്താനൊരുങ്ങുകയാണ് സർക്കാർ. ഇതിനായി ഒരു ലക്ഷം റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് കിറ്റുകൾ എച്ച്എൽഎൽ വഴി വാങ്ങും, കിറ്റുകളുടെ ഗുണനിലവാര പരിശോധന തിരുവനന്തപുരം പബ്ലിക് ഹെൽത്ത് ലാബിൽ ആരംഭിച്ചു.
 
നടപടീ ക്രമങ്ങൾ പൂർത്തിയായാൽ ഒരാഴ്ചയ്ക്കുള്ളിൽ എച്ച്എൽഎൽ കിറ്റുകൾ കൈമാറും. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച 10ഓളം പേർക്ക് എവിടെനിന്നുമാണ് രോഗബാധയുണ്ടായത് എന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. രോഗ ലക്ഷണങ്ങൾ പ്രകടിപ്പിയ്ക്കാത്ത വൈറസ് വാഹകർ സമൂഹത്തിൽ ഉണ്ടാകാം എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് വലിയ രീതിയിൽ പരിശോധന നടത്താൻ സർക്കാർ തീരുമാനിച്ചത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഞാൻ അയ്യപ്പദാസ്, മാധ്യമപ്രവർത്തകനാണ്; സ്വന്തം ബോധ്യമാണ് കൈമുതൽ !