Webdunia - Bharat's app for daily news and videos

Install App

ദിലീപിനെ തിരിച്ചെടുത്തത് കുറ്റങ്ങള്‍ക്ക് വെള്ള പൂശാനോ ?; അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ ബൃന്ദ കാരാട്ട്

ദിലീപിനെ തിരിച്ചെടുത്തത് കുറ്റങ്ങള്‍ക്ക് വെള്ള പൂശാനോ ?; അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്കെതിരെ ബൃന്ദ കാരാട്ട്

Webdunia
വ്യാഴം, 28 ജൂണ്‍ 2018 (16:54 IST)
കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിലെ പ്രതിയായ ദിലീപിനെ മലയാള സിനിമാ താരങ്ങളുടെ കൂട്ടായ്‌മയായ അമ്മയിലേക്ക് തിരിച്ചെടുത്ത നടപടിക്കെതിരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.

ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ഗുരുതരമായ കുറ്റങ്ങള്‍ക്ക് വെള്ള പൂശുന്ന നടപടിയാണ്. ഈ തീരുമാനം പുനഃപരിശോധിക്കണം. ഇക്കാര്യത്തില്‍ ഇടത് ജനപ്രതിനിധികള്‍ നിലപാട് വ്യക്തമാക്കണം. ഇവരില്‍ നിന്നും ജനങ്ങള്‍ ചിലത് പ്രതീക്ഷിക്കുന്നുണ്ടെന്നും ബൃന്ദ കാരാട്ട് പറഞ്ഞു.

അക്രമിക്കപ്പെട്ട നടിക്കും സംഘടനയില്‍ നിന്നും പുറത്തു പോയവര്‍ക്കുമൊപ്പം നില്‍ക്കുക എന്നതാണ് ഇടത് നിലപാട്. ഇത് മനസിലാക്കാന്‍ അമ്മയിലെ ഇടത് ജനപ്രതിനിധികള്‍ക്ക് കഴിയണം. അവരുടെ നിലപാടുകളും അത്തരത്തിലായിരിക്കണമെന്നും ബൃന്ദ വ്യക്തമാക്കി.

പുരോഗമന നിലപാടുകളുടെ പേരില്‍ അറിയപ്പെടുന്ന മലയാള സിനിമാ രംഗം പുരുഷമേധാവിത്ത നിലപാടുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത് ദൗര്‍ഭാഗ്യകരവും ഞെട്ടിപ്പിക്കുന്നതുമാണെന്നും ന്യൂസ് 18 കേരളയ്‌ക്ക് നല്‍കിയ അഭിമുഖത്തില്‍  ബൃന്ദ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments