Webdunia - Bharat's app for daily news and videos

Install App

മയക്കുമരുന്ന് വിൽക്കാൻ വിസമ്മതിച്ചു; പതിനാലുകാരന്റെ വായിൽ ആസിഡ് ഒഴിച്ചു

ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ സ്വനതന്തുവിന് പരിക്കേറ്റിട്ടുണ്ട്.

Webdunia
ശനി, 29 ജൂണ്‍ 2019 (07:58 IST)
മയക്കുമരുന്ന് വില്‍ക്കുവാന്‍ ആവശ്യപ്പെട്ടപ്പോള്‍ വിസമ്മതിച്ചതിന് മൂന്ന് പേര്‍ ചേര്‍ന്ന് 14 കാരന്റെ വായില്‍ ആസിഡ് ഒഴിച്ചു. യുപിയില്‍ ല്ക്‌നൗവിനടുത്ത് ഫൈജുല്ലാഗഞ്ചിലാണ് സംഭവം. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും പുറത്തുപോയ കുട്ടി ഉച്ചയ്ക്ക് വായ തുണിവെച്ച് പൊത്തിപ്പിടിച്ചാണ് തിരികെ വന്നത്. ഉടന്‍ തന്നെ വീട്ടുകാര്‍ ആശുപത്രിയിലെത്തിക്കുകയും വിവരം പോലീസിനെ അറിയിക്കുകയുമായിരുന്നു.
 
പോലീസ് ചോദിച്ചപ്പോള്‍ മൂന്ന് പേര്‍ ചേര്‍ന്ന് ആസിഡ് വായിലേക്ക് ഒഴിച്ചതാണെന്ന് കുട്ടി ആംഗ്യത്തില്‍ അറിയിച്ചു. ഈ പ്രദേശത്ത് മയക്കുമരുന്ന് വിതരണം ചെയ്യാന്‍ മൂന്ന് പേര്‍ കുട്ടിയെ നിരന്തരമായി നിര്‍ബന്ധിച്ചതായും അതിന് വിസമ്മതിച്ചതാണ് ക്രൂരമായ ആക്രമണത്തിന് കാരണമെന്ന് കുട്ടിയുടെ അമ്മ പോലീസിനോട് പറഞ്ഞു.
 
ആസിഡ് ആക്രമണത്തില്‍ കുട്ടിയുടെ സ്വനതന്തുവിന് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ ആരോഗ്യനില തൃപ്തികരമാണെങ്കിലും പൂര്‍ണമായും സംസാരിക്കാന്‍ കഴിയാത്ത വിധമാണ്. കേസ് രജിസ്റ്റര്‍ ചെയ്ത പോലീസ് ഫൈജുല്ലാഗഞ്ച് സ്വദേശി നൂറിനെ കസ്റ്റഡിയിലെടുത്തു. കൂടെയുള്ള മറ്റ് രണ്ട് പ്രതികള്‍ക്കായുളള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments