2021ലെ റിപ്പബ്ലിക് ദിന ആഘോഷങ്ങൾക്ക് മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ എത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ക്ഷണം ബോറിസ് ജോൺസൺ സ്വീകരിച്ചതായി യുകെ വിദേശകാര്യ സെക്രട്ടറി ഡ്ഒമനിക് റാബ് പറഞ്ഞു. ഡൽഹിയിൽ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് ശേഷം സംയുക്ത വാർത്താസമ്മേളനത്തിലാണ് റാബ് ഇക്കാര്യം അറിയിച്ചത്.
ബ്രിട്ടണുമായുള്ള നയതന്ത്രബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നതായി ജയ്ശങ്കർ പറഞ്ഞു. ഇന്ത്യ- പസഫിക് മേഖലയിലെ സ്ഥിതിഗതികളെ പറ്റി തങ്ങൾ ചർച്ച നടത്തിയതായും വാണിജ്യം, പ്രതിരോധം,ആരോഗ്യം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിചേർത്തു.