Webdunia - Bharat's app for daily news and videos

Install App

പ്രകാശ് രാജ് പ്രസംഗിച്ചു, കഴിഞ്ഞതും ബിജെപി വേദിയിൽ ഗോമൂത്രം ത‌ളിച്ചു! - എത്ര മനോഹരമായ ആചാരമെന്ന് താരം

പ്രകാശ് രാജ് പ്രസംഗിച്ച വേദിയിൽ ഗോമൂത്രം തളിച്ചു

Webdunia
ബുധന്‍, 17 ജനുവരി 2018 (09:29 IST)
നടന്‍ പ്രകാശ് രാജ് കര്‍ണ്ണാടകയില്‍ കഴിഞ്ഞ ദിവസം പ്രസംഗിച്ച വേദിക്കുചുറ്റും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ചു. സംക്രാന്ത്രി ദിവസം സിറ്റി യൂണിറ്റ് നേതാവായ വിശാല്‍ മറാട്ടെയുടെ നേതൃത്വത്തില്‍ ഒരു സംഘം ആളുകള്‍ സ്ഥലത്തെത്തിയാണ് ഗോമൂത്രം തളിച്ചത്.
 
കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എംപിയുമായ അനന്ത്കുമാര്‍ ഹെഗ്‌ഡെയ്‌ക്കെതിരെ പ്രസംഗത്തിനിടെ പ്രകാശ് രാജ് രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതാണ് യുവമോർച്ച പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്.  ഇടതു ചിന്തകർ ആയിരുന്നു പരിപാടിയുടെ സംഘാടകര് എന്നതും ശ്രദ്ധേയമാണ് ‍.
 
സ്വയം ബുദ്ധിജീവികള്‍ എന്നു വിചാരിക്കുന്നവര്‍ ഇത്തരത്തിലൊരു പരിപാടി പ്രദേശത്ത് സംഘടിപ്പിച്ചതിലൂടെ തങ്ങളുടെ ആരാധനായിടം അശുദ്ധമാക്കിയെന്ന് വിശാല്‍ മറാട്ടെ ആരോപിച്ചു. ഹിന്ദു ദൈവങ്ങളെ നിന്ദിക്കുന്നവരും ഗോമാംസം കഴിക്കുന്നവരുമായ ചിലര്‍ വന്നതോടെ സിര്‍സ നഗരം മലിനമായിയെന്നും ഇങ്ങനെയുള്ളവർക്ക് ജനങ്ങള്‍ മാപ്പു നല്‍കില്ലെന്നും മറാട്ടെ പറഞ്ഞു. പ്രകാശ് രാജ് സാമൂഹ്യ വിരുദ്ധനാണെന്ന് കൂട്ടിച്ചേർക്കാനും ബിജെപി മറന്നില്ല.
 
അതേസമയം ബിജെപിയുടെ 'ഗോമൂത്രം തളിച്ചുള്ള പ്രതിഷേധത്തില്‍' മറുപടിയുമായി പ്രകാശ് രാജ് രംഗത്തെത്തി.  ഞാന്‍ പോകുന്ന എല്ലായിടത്തും നിങ്ങള്‍ ശുദ്ധീകരണം നടത്തുണമെന്ന് അദ്ദേഹം പരിഹാസരൂപേണ ട്വിറ്ററില്‍ കുറിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments