Webdunia - Bharat's app for daily news and videos

Install App

ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബിന്‍റെ ബിജെപി പ്രവേശനം; ബിജെപി നേതാക്കളെ ഫ്രീക്കന്മാരാക്കി ട്രോളന്മാർ;മോദി,അമിത് ഷാ എന്നിവരുടെ ഹെയർ സ്റ്റൈല്‍ മാറ്റി

രാജ്യമാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കീഴിലുള്ളത്.

Webdunia
ബുധന്‍, 24 ഏപ്രില്‍ 2019 (10:29 IST)
രാജ്യത്തെ പ്രമുഖ ഹെയര്‍ സ്റ്റൈലിസ്റ്റ് ജാവേദ് ഹബീബ് ബിജെപിയില്‍ പ്രവേശിച്ചത് ഇന്നലെയായിരുന്നു. അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം വലിയ വാര്‍ത്തയായ സന്ദര്‍ഭത്തില്‍ ഇതു ഏറ്റെടുത്ത് ആഘോഷമാക്കിയിരിക്കുകയാണ് ട്രോളന്‍മാർ.
 
ബിജെപിയുടെ പ്രമുഖ നേതാക്കന്മാരായ മോദി , അമിത് ഷാ എന്നിവരുടെ മുടിയുടെ സ്റ്റൈല്‍ ഇനി മുതല്‍ ജാവേദ് ഹബീബിന്റെ സ്റ്റൈലിലായിരിക്കും എന്നാണ് സാമൂഹിക മാധ്യമങ്ങളിലെ ട്രോളിലൂടെ ട്രോളന്മാര്‍ ഫോട്ടോകളോടെ വിശദീകരിക്കുന്നത്. രാജ്യമാകെ 110 നഗരങ്ങളിലായി 846 ഹെയര്‍, ബ്യൂട്ടി പാര്‍ലറുകളാണ് ജാവേദിന്റെ കീഴിലുള്ളത്.
 
ഇന്നലെ ബിജെപിയില്‍ പ്രവേശിച്ച ഉടന്‍ ജാവേദ് പറഞ്ഞ വിശദീകരണവും വലിയ രീതിയിലാണ് ട്രോളന്മാര്‍ ആയുധമാക്കിയിട്ടുള്ളത്. ‘ഇന്നലെവരെ ഞാന്‍ മുടികളുടെ കാവല്‍ക്കാരനായിരുന്നു, ഇന്ന് മുതല്‍ ഞാന്‍ രാജ്യത്തിന്റെ കാവല്‍ക്കാരനാണ്’; എന്ന ജാവേദിന്റെ പരാമര്‍ശമാണ് ട്രോളന്‍മാര്‍ ഏറ്റെടുത്തിട്ടുള്ളത്.
 
ബിജെപി നേതാക്കളായ മോദി, അമിത് ഷാ നേതാക്കള്‍ക്ക് പുറമെ യുപി മുഖ്യമന്ത്രി ആദിത്യനാഥ്, ധന മന്ത്രി അരുണ്‍ ജയ്റ്റ്ലി, മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസ് എന്നിവരെയും ട്രോളന്‍മാര്‍ മുടി വെട്ടി കളറാക്കി കൊടുത്തിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

അടുത്ത ലേഖനം
Show comments