Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു, കീറിയെറിഞ്ഞ് പ്രതിപക്ഷം

വിവാഹപ്രായ ഏകീകരണ ബിൽ പാർലമെന്റിൽ അവതരിപ്പിച്ചു, കീറിയെറിഞ്ഞ് പ്രതിപക്ഷം
, ചൊവ്വ, 21 ഡിസം‌ബര്‍ 2021 (15:02 IST)
രാജ്യത്തെ പെൺകുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വനിത ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചത്.
 
അതേസമയം ബില്ലിനെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്ലക്കാർഡുകളുമായി നടുത്തളത്തിലിറങ്ങി. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചർച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
 
കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികൾ എതിർപ്പ് അറിയിച്ച് രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്ന് ബില്‍ അവതരിപ്പിക്കുന്നത് അടുത്ത സമ്മേളന കാലയളവിലേക്ക് മാറ്റുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നുവെങ്കിലും പാർലമെന്റിൽ ഇന്ന് തന്നെ ബിൽ അവതരിപ്പിക്കുകയായിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തിന്റെ സമാധാനം തകര്‍ക്കാന്‍ വര്‍ഗീയ ശക്തികള്‍ നടത്തുന്ന കൊലപാതകരാഷ്ട്രീയം അവസാനിപ്പിക്കണമെന്ന് സിപിഎം