വോട്ടേഴ്‌സ് ഐഡി കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നത് ഉൾപ്പടെ തിരെഞ്ഞെടുപ്പ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട നിയമഭേദഗതി ലോക്‌സഭ പാസാക്കി. കഴിഞ്ഞ ദിവസം ബില്ലിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ലോക്‌സഭയിൽ ബിൽ അവതരിപ്പിച്ചത്.
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ വരുന്നവരോട് ആധാർ നമ്പർ ആവശ്യപ്പെടാൻ ഇലക്‌ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് അനുവാദം നൽകുന്നതാണ് ബിൽ. വോട്ടർപട്ടികയിലുള്ള ആളെ തിരിച്ചറിയുന്നതിന് ആധാർ ചോദിക്കാനും ഉദ്യോഗസ്ഥർക്ക് ബിൽ അനുമതി നൽകുന്നു.
ഒന്നിലധികം നിയോജകമണ്ഡലങ്ങളിൽ വോട്ടർ പട്ടികയിൽ പേരുവരുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് തിരെഞ്ഞെടുപ്പ് പരിഷ്‌കരണം. അതേസമയം ആധാർ നമ്പർ നൽകിയില്ലെന്ന് ചൂണ്ടികാണിച്ച് വോട്ടർപട്ടികയിൽ പ്രു ചേർക്കുന്നതിൽ നിന്നും ഒരു വ്യക്തിയേയും ഒഴിവാക്കരുതെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു.