ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
ബിഹാർ ഗവർണർ രാംനാഥ് കോവിന്ദ് എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥി
ബിഹാർ ഗവർണർ രാംനാഥ് കോവിന്ദിനെ എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർഥിയായി തീരുമാനിച്ചു. ബിജെപി ദേശീയാധ്യക്ഷൻ അമിത് ഷാ വാർത്താ സമ്മേളനത്തിലാണ് സ്ഥാനാർഥിയെ തീരുമാനിച്ച വിവരം പ്രഖ്യാപിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേർന്ന ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ് യോഗമാണ് കാൺപൂരിൽനിന്നുള്ള ദളിത് നേതാവായ രാംനാഥിനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഡൽഹി കോടതിയിൽ അഭിഭാഷകനായ രാം നാഥ് രണ്ടു തവണ രാജ്യസംഭാംഗവുമായിരുന്നു.
ബിജെപിയോടും ആർഎസ്എസുമായും അടുപ്പമുള്ള വ്യക്തിയാണ് രാംനാഥ് കോവിന്ദ്. ബിജെപി ദളിത് മോർച്ചയുടെ മുൻ പ്രസിഡന്റും ഓൾ ഇന്ത്യ കോലി സമാജിന്റെ പ്രസിഡന്റുമാണ്. ബിജെപി ദേശീയ വക്താവായിരുന്നു.