Webdunia - Bharat's app for daily news and videos

Install App

രാജസ്ഥാനിലും സർപ്രൈസ് നീക്കവുമായി ബിജെപി, വസുന്ധര രാജയല്ല മുഖ്യമന്ത്രിയാകുക ഭജൻ ലാൽ ശർമ

Webdunia
ചൊവ്വ, 12 ഡിസം‌ബര്‍ 2023 (19:16 IST)
ദിവസങ്ങള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് മധ്യപ്രദേശിനും ഛത്തിസ്ഗഡിനും പിന്നാലെ രാജസ്ഥാനിലും മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. മൂന്നിടത്തും സാധ്യതാപട്ടികയിലുണ്ടായിരുന്ന പ്രമുഖനേതാക്കളെയെല്ലാം വെട്ടി സർപ്രൈസ് നീക്കമാണ് ബിജെപി നടത്തിയത്. രാജസ്ഥാനില്‍ മുഖ്യമന്ത്രി സ്ഥാനത്തിന് മുന്‍നിരയിലുണ്ടായിരുന്ന വസുന്ധര രാജയെ മറികടന്നുകൊണ്ട് മറ്റൊരാള്‍ക്ക് അവസരം നല്‍കുന്നത് പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും സുഗമമായി തന്നെ പുതിയ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനായി.
 
ആദ്യതവണ എംഎല്‍എ ആയ ഭജന്‍ ലാല്‍ ശര്‍മയാണ് മുഖ്യമന്ത്രിയാകുക. വസുന്ധര രാജെ തന്നെയാണ് ഭജന്‍ ലാല്‍ ശര്‍മയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിര്‍ദേശിച്ചതെന്നാണ് റിപ്പോര്‍ട്ട്. ബ്രാഹ്മണ വിഭാഗത്തില്‍ നിന്നുള്ള നേതാവായ ഭജന്‍ലാല്‍ ശര്‍മ സംഘടന രംഗത്ത് പ്രമുഖനാണ്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദയുമായും ആര്‍എസ്എസ് നേതൃത്വവുമായി അടുത്തബന്ധമാണ് ഭജന്‍ ലാലിനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments