Webdunia - Bharat's app for daily news and videos

Install App

വരുന്നു 'ജവാദ്' ചുഴലിക്കാറ്റ്; ഡിസംബര്‍ നാലിന് കര തൊടാന്‍ സാധ്യത

Webdunia
ചൊവ്വ, 30 നവം‌ബര്‍ 2021 (15:55 IST)
തെക്കന്‍ തായ്ലന്‍ഡ് കടലില്‍ നിലവിലുള്ള ന്യുനമര്‍ദം അടുത്ത 12 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ കടലില്‍ പ്രവേശിക്കാന്‍ സാധ്യത. 
 
പടിഞ്ഞാറ് - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിലും സമീപത്തുള്ള മധ്യ കിഴക്കന്‍ ഉള്‍കടലിലുമായി തീവ്ര ന്യുനമര്‍ദമായും തുടര്‍ന്നു മധ്യ ബംഗാള്‍ ഉള്‍ക്കടലിലെത്തി ചുഴലിക്കാറ്റായും ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. 
 
വീണ്ടും ശക്തി പ്രാപിച്ച് വടക്ക് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ചു ഡിസംബര്‍ നാലിന് രാവിലെയോടെ വടക്കന്‍ ആന്ധ്രാ പ്രദേശ് - ഒഡിഷ തീരത്ത് കരയില്‍ പ്രവേശിക്കാന്‍ സാധ്യത.
 
സൗദി അറേബ്യ നിര്‍ദേശിച്ച  ജവാദ് എന്ന പേരിലാണ് ചുഴലിക്കാറ്റ് അറിയപെടുക. തുലാവര്‍ഷ സീസണിലെ രണ്ടാമത്തെയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റ് ആയിരിക്കും ജവാദ്.
 
തെക്ക് കിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്ന ലക്ഷദ്വീപ് പ്രദേശങ്ങളിലുമായി ചക്രവാതച്ചുഴി ( Cyclonic circulation ) നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ അറബിക്കടലില്‍  മഹാരാഷ്ട്ര തീരത്തിനു സമീപം ന്യുനമര്‍ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.
 
ബംഗാള്‍ ഉള്‍ക്കടല്‍ ചുഴലിക്കാറ്റും അറബികടലിലെ ന്യുനമര്‍ദവും നിലവില്‍ കേരളത്തിന് നേരിട്ട് ഭീഷണിയില്ല.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments