Webdunia - Bharat's app for daily news and videos

Install App

ബി സി സി ഐക്ക് തിരിച്ചടി; അധ്യക്ഷ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി, പുതിയ ഭാരവാഹികളെ ഉടൻ നിർദേശിക്കണമെന്നും സുപ്രിംകോടതി

ബി സി സി ഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂർ തെറിച്ചു

Webdunia
തിങ്കള്‍, 2 ജനുവരി 2017 (11:42 IST)
ബി സി സി ഐ അധ്യക്ഷന്‍ സ്ഥാനത്ത് നിന്നും അനുരാഗ് ഠാക്കൂറിനെ നീക്കി. സുപ്രിംകോടതിയുടെതാണ് ഉത്തരവ്. അനുരാഗ് ഠാക്കൂറും ബി സി സി ഐ സെക്രട്ടറി അജേഷ് ഷിർക്കെയും നിലവിലെ സ്ഥാനത്ത് നിന്നും മാറിനിൽക്കണമെന്ന് കോടതി വ്യക്തമാക്കി. സുപ്രിം കോടതിയെ തെറ്റിദ്ധരിപ്പിച്ചു എന്ന ആരോപണത്തെ തുടർന്നാണ് ബി സി സി ഐ അധ്യക്ഷൻ സ്ഥാനത്ത് നിന്നും അനുരാഗിനെ മാറ്റിയത്. ചീഫ് ജസ്റ്റിസ് ടിഎസ് ഠാകൂറിന്റെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
 
ബി സി സി ഐ യുടെ നിലവിലെ ഭരണസമിതിയെ മാറ്റി പുതിയ സമിതിയെ നിയമിക്കുന്നതിനും കോടതി ഉത്തരവിട്ടു. ബി സി സി ഐ ഭാരവാഹികളെ പുറത്താക്കി നിരീക്ഷകനായി മുന്‍ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജികെ പിള്ളയെ നിയമിക്കണമെന്ന് ലോധകമ്മിറ്റി സുപ്രീം കോടതിയോട് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് വന്നിരിക്കുന്നത്.
 
ദുബായില്‍ നടന്ന ഐ സി സിയുടെ മീറ്റിംഗില്‍ ശശാങ്ക് മനോഹറുമായി നടത്തിയ ആശയവിനിമയമാണ് ഐസിസിയുടെ അഭിപ്രായമായി രേഖപ്പെടുത്തിയിരിക്കുന്നത് എന്നാണ് അമിക്കസ് ക്യൂറി കണ്ടെത്തിയത്. ഈ വിഷയത്തില്‍ അനുരാഗ് ഠാകുര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് സുപ്രിംകോടതിയ്ക്ക് ബോധ്യമായതിനാലാണ് ഈ ഉത്തരവ്. 

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments