Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

മദ്യക്ഷാമം മറികട‌ന്നേ തീരൂ; പുതിയ വഴികൾ തേടി കേന്ദ്ര സർക്കാർ, രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം

മദ്യക്ഷാമം മറികടക്കാൻ കേന്ദ്രവും കളത്തിലിറങ്ങുന്നു

മദ്യക്ഷാമം മറികട‌ന്നേ തീരൂ; പുതിയ വഴികൾ തേടി കേന്ദ്ര സർക്കാർ, രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര നീക്കം
, ബുധന്‍, 5 ഏപ്രില്‍ 2017 (08:59 IST)
സുപ്രീംകോടതിയുടെ പാതയോരത്തെ മദ്യശാല നിരോധന ഉത്തരവിനെതിരെ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. സുപ്രീംകോടതിയുടെ ഉത്തരവിറങ്ങിയതോടെ കേരളമുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങളിൽ പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് കൂടുതൽ മാർഗങ്ങൾ കേന്ദ്ര സർക്കാർ തേടുന്നത്.
 
സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടാല്‍ ഭരണ ഘടനയുടെ 143 അനുഛേദപ്രകാരം രാഷ്ടപതിയുടെ റഫറന്‍സിന് കേന്ദ്രം നടപടി എടുക്കും. നിരവധി സംസ്ഥാനങ്ങള്‍ക്ക് സാമ്പത്തിക രംഗത്തും വിനോദ സഞ്ചാര രംഗത്തും പ്രതിസന്ധി ഉണ്ടാക്കിയ സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിക്ക് കേന്ദ്രം ആലോചിക്കുന്നത്.
 
സുപ്രീം കോടതി വിധിക്കെതിരെ നിയമപരമായി അവശേഷിക്കുന്ന നടപടി രാഷ്ട്രപതിയുടെ റഫറന്‍സ് മാത്രമാണ്.  ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അറ്റോര്‍ണി ജനറലുമായി കൂടിയാലോചന നത്തിയിട്ടുണ്ട്. 
മദ്യശാല വിഷയത്തില്‍ സുപ്രീം കോടതിയുടെ അന്തിമ ഉത്തരവ് വന്ന സാഹചര്യത്തിലാണ് ഇതിനനൊരു പോംവഴി എന്ന നിലയില്‍ രാഷ്ട്രപതിയുടെ റഫറന്‍സിന് കേന്ദ്രം വഴി തേടുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജിഷ്ണു ഇല്ലാതായിട്ട് മൂന്ന് മാസം, കുറ്റപത്രം നൽകിയിട്ടില്ല; പൊലീസിന്റെ നാടകം തുടരുന്നു?