ഡൽഹി: കൊറിയൻ ഗെയിമിങ് കമ്പനി പബ്ജി കോർപ്പറേഷൻ ചൈനീസ് ബന്ധം ഉപേക്ഷിച്ചതിന് പിന്നലെ പബ്ജി ഇന്ത്യയിൽ തിരികെയെത്തും എന്ന് പ്രതീക്ഷിയ്ക്കെപ്പെട്ടിരുന്നു. എന്നാൽ ഗെയിമിന് ഇനി ഇന്ത്യയിലേയ്ക്ക് മടങ്ങിവരവ് ഉണ്ടാകില്ല എന്ന് കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിനെ റിപ്പോർട്ട് ചെയ്യുന്നു.
ചെറിയ കുട്ടികള്‍ പോലും പബ്ജിക്ക്അടിമപ്പെടുന്നു. യുവാക്കളെ വഴിതെറ്റിക്കുന്ന പബ്ജി വന്‍ ഭീഷണിയാണ് ഉയർത്തുന്നത്. ഇന്ത്യന്‍ സൈബര്‍ ഇടത്തില്‍ ഇതുപോലൊരു ഗെയിം ഇനി അനുവദിക്കാന്‍ ഞങ്ങള്ക്ക്കഴിയില്ലെന്ന് സർക്കാർ വൃത്തങ്ങങ്ങൾ വ്യക്തമാക്കിയതായാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇന്ത്യയിൽ പബ്ജി നിരോധിച്ചതോടെ ചൈനീസ് കമ്പനിയുമായുള്ള ബന്ധം ഒഴിവാക്കി ചില ഇന്ത്യൻ കമ്പനികളുമായി ധാരണയിലെത്താൻ പബ്ജി കോർപ്പറേഷൻ ശ്രമങ്ങൾ ആരംഭിച്ചിരുന്നു.