Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായി, രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കി 21കാരന്‍

Ayodhya, Ram Temple

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 22 ജനുവരി 2024 (10:44 IST)
ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും താന്‍ രാമക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്നും ഭീഷണി മുഴക്കിയ 21 കാരന്‍ പിടിയില്‍. ഇന്റെഖാബ് ആലം ആണ് അറസ്റ്റിലായത്. പോലീസിനെ വിളിച്ചാണ് ഇയാള്‍ ഭീഷണി മുഴക്കിയത്. ബീഹാറിലെ അരാരിയ ജില്ലയിലെ പോലീസ് സ്റ്റേഷനിലാണ് യുവാവ് വിളിച്ച് ഭീഷണി മുഴക്കിയത്. പേര് ചോട്ടാ ഷക്കീല്‍ എന്നാണെന്നും ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത സഹായിയാണെന്നും അടിയന്തര സഹായത്തിനായുള്ള പോലീസ് നമ്പറായ 112 വിളിച്ച് ഇയാള്‍ പറഞ്ഞു. പ്രാണപ്രതിഷ്ഠ നടക്കുന്ന ദിവസം രാമ ക്ഷേത്രം ബോംബിട്ട് തകര്‍ക്കുമെന്നാണ് യുവാവ് പറഞ്ഞത്. പിന്നാലെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിലാണ് യുവാവ് പിടിയിലാകുന്നത്. പിതാവിന്റെ ഫോണില്‍ നിന്നാണ് ഫോണ്‍ വിളിച്ചത്.
 
അയോധ്യ രാമ ജന്മഭൂമി ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ഇന്ന്. രാവിലെ 11.30 ന് ആരംഭിക്കുന്ന താന്ത്രിക വിധിപ്രകാരമുള്ള ചടങ്ങുകള്‍ക്കു ശേഷം 12.20 നായിരിക്കും പ്രാണപ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തില്‍ ശ്രീരാമന്റെ ബാലവിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രാണപ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കാനായി 11 മണിയോടെ അയോധ്യയിലെത്തും. നാല് മണിക്കൂറോളം പ്രധാനമന്ത്രി രാമജന്മഭൂമി മന്ദിറില്‍ തങ്ങും. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Ayodhya Ram Mandir Pran Prathishtha: എന്തുകൊണ്ട് രാമപ്രതിഷ്ടയ്ക്കായി ജനുവരി 22 ? മോദി മുഖ്യ യജമാനനായത് എങ്ങനെ?