Webdunia - Bharat's app for daily news and videos

Install App

നിസാര കുറ്റം മാത്രം; യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്

യെച്ചൂരിയെ ആക്രമിച്ച ഹിന്ദുസേന പ്രവര്‍ത്തകരെ രക്ഷിച്ച് പൊലീസ്

Webdunia
വ്യാഴം, 8 ജൂണ്‍ 2017 (14:37 IST)
സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ കൈയേറ്റം ചെയ്ത പ്രതികളെ പൊലീസ്​ സ്​റ്റേഷൻ ജാമ്യത്തിൽ വിടും.എകെജി ഭവനിൽ അതിക്രമിച്ചു കയറി ആക്രമം നടത്തിയ പ്രതികളെ കോടതിയില്‍ ഹാജരാക്കാ‍തെ സ്‌റ്റേഷന്‍ ജാമ്യം നല്‍കാനാണ് നീക്കം.

പ്രതികള്‍ക്കെതിരെ നിസാര കുറ്റങ്ങളാണ് പൊലീസ് ചുമത്തിയത്. എകെജി ഭവനിൽ അതിക്രമിച്ചു കയറി, ആസൂത്രിത ആക്രമണം നടത്തി, മുദ്രാവാക്യം വിളിച്ച് ശല്യമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്.

തങ്ങള്‍ ഹിന്ദുസേന പ്രവര്‍ത്തകര്‍ ആണെന്ന് വ്യക്തമാക്കിയപ്പോള്‍ ഇവര്‍ ഹിന്ദുസേന അനുഭാവികൾ മാത്രമാണെന്നാണ് പൊലീസിന്റെ ചാര്‍ജ് ഷീറ്റിലുള്ളത്.

പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതില്‍ അത്ഭുതമില്ലെന്നും ഇത് പ്രതീക്ഷിച്ചതാണെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര സര്‍ക്കാരി​​െൻറ നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസി​ൽ നിന്നും കൂടുതൽ പ്രതീക്ഷിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു.

ബുധനാഴ്ചയാണ് യെച്ചൂരിക്കുനേരേ ഹിന്ദുസേന പ്രവർത്തകരുടെ കൈയേറ്റമുണ്ടായത്. പൊലീസ് നോക്കി നില്‍ക്കെ  ഭവനുള്ളിൽ കടന്നു കയറിയ ഇവര്‍ അതിക്രമം അഴിച്ചു വിടുകയായിരുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments