Webdunia - Bharat's app for daily news and videos

Install App

Asna Cyclone 2024: 'അസ്‌ന' ചുഴലിക്കാറ്റ് വരുന്നു; അറിയേണ്ടതെല്ലാം

ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം ശക്തമായി മഴ ലഭിക്കാന്‍ കാരണം അതിതീവ്ര ന്യൂനമര്‍ദ്ദമാണ്

രേണുക വേണു
വെള്ളി, 30 ഓഗസ്റ്റ് 2024 (15:57 IST)
Asna Cyclone 2024: അറബിക്കടലിലും കച്ച് - പാക്കിസ്ഥാന്‍ തീരത്തിനും മുകളിലായി സ്ഥിതി ചെയ്യുന്ന അതിതീവ്ര ന്യൂനമര്‍ദ്ദം വരും മണിക്കൂറുകളില്‍ ചുഴലിക്കാറ്റായി രൂപം പ്രാപിക്കും. ന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അറബിക്കടലില്‍ പ്രവേശിച്ചു അസ്‌ന (Ansa) ചുഴലിക്കാറ്റായി മാറി ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു ഒമാന്‍ ഭാഗത്തേക്ക് നീങ്ങാനാണ് സാധ്യത. 
 
ഗുജറാത്തില്‍ കഴിഞ്ഞ മൂന്ന് ദിവസം ശക്തമായി മഴ ലഭിക്കാന്‍ കാരണം അതിതീവ്ര ന്യൂനമര്‍ദ്ദമാണ്. അസാധാരണമായ മണ്‍സൂണ്‍ കാറ്റാണ് ചുഴലിക്കാറ്റിന്റെ രൂപീകരണത്തിനു കാരണം. അസ്‌ന ചുഴലിക്കാറ്റ് പടിഞ്ഞാറു - വടക്കു പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ തീരത്തു നിന്ന് അകന്നുമാറാന്‍ സാധ്യത. 
 
പാക്കിസ്ഥാനാണ് ചുഴലിക്കാറ്റിനു അസ്‌ന എന്ന പേര് നല്‍കിയിരിക്കുന്നത്. അസ്‌ന ചുഴലിക്കാറ്റ് കേരള തീരത്തെ തൊടില്ലെങ്കിലും ഇതിന്റെ സ്വാധീനത്താല്‍ വരും മണിക്കൂറുകളില്‍ മഴയ്ക്കു സാധ്യതയുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. 
 
ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദവും ശക്തി പ്രാപിക്കുകയാണ്. ആന്ധ്രാ-ഒഡിഷ തീരത്തേക്ക് നീങ്ങുന്ന ന്യുനമര്‍ദ്ദം നാളെയോടെ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത. അറബിക്കടല്‍ ന്യുനമര്‍ദ്ദ പാത്തി കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ വ്യാപിച്ചു കിടക്കുന്നു. ഇതിന്റെ കൂടി സ്വാധീനത്തില്‍ കേരള തീരത്ത് കാലവര്‍ഷക്കാറ്റ് മണിക്കൂറില്‍ 25-40 കിലോമീറ്റര്‍ വരെ വേഗത കൈവരിച്ചിരിക്കുന്നു. കേരളത്തില്‍ അടുത്ത 1-2 ദിവസങ്ങളില്‍ മഴ തുടരും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments