ബീച്ചിലൂടെ സൈക്കിള്‍ ചവിട്ടി വിശ്രമജീവിതം ആസ്വദിച്ച് സോണിയ
വിശ്രമജീവിതം ആസ്വദിച്ച് സോണിയ; വൈറലായി ചിത്രങ്ങള്‍
പ്രധാന പദവികള്‍ വിട്ടൊഴിഞ്ഞ സോണിയ ഇപ്പോള്‍ ഏറെ സന്തോഷവതിയാണ്. ചൊവ്വാഴ്ചയാണ് സോണിയ ദക്ഷിണ ഗോവയിലെ ലീല ഹോട്ടലില്‍ എത്തിയത്. ജനുവരി ആദ്യവാരം വരെ ഗോവയിലുണ്ടാകും. കോണ്‍ഗ്രസിന്റെ അധ്യക്ഷസ്ഥാനം ഏറ്റവും കൂടുതല്‍ കാലം വഹിച്ചിട്ടുള്ള വ്യക്തിയാണ് സോണിയാ ഗാന്ധി.
രാഷ്ട്രീയ തിരക്കുകളില്‍നിന്നകന്ന് വളരെ ശാന്തവും സ്വസ്ഥവുമായ ദിനങ്ങള്‍ ആസ്വദിക്കാനാണ് ഗോവയില്‍ എത്തിയിരിക്കുന്നത്. എല്ലാവരോടും സോണിയ സൗഹൃദം പങ്കിടുന്നു. മസാല ദോശയാണ് ഗോവയില്‍ സോണിയയുടെ ഇഷ്ട ഭക്ഷണം. അടുത്ത ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പമാണ് സോണിയ ഗാന്ധി ഗോവയില്‍ എത്തിയിരിക്കുന്നത്.
വാര്‍ത്തകള്‍ അറിയുകയോ ടിവി കാണുകയോ ചെയ്യാതെ, യോഗ ചെയ്തും പുസ്തകങ്ങള്‍ വായിച്ചും സമയം ചിലവഴിക്കുകയാണ് ദില്ലിയിലെ അന്തരീക്ഷ മലിനീകരണം സഹിക്കാനാകാതെ ഇതിന് മുന്‍പും സോണിയ ഗാന്ധി ഗോവയില്‍ ലീല റിസോര്‍ട്ടിലെത്തിയിട്ടുണ്ട്.