Webdunia - Bharat's app for daily news and videos

Install App

‘പരിശുദ്ധമായ ഈ പാര്‍ട്ടിയെ ചതിക്കില്ലെന്നും അഴിമതിവിരുദ്ധ പ്രവര്‍ത്തനങ്ങളെ വഞ്ചിക്കില്ലെന്നും സത്യം ചെയ്യൂ’; ബിജെപിയുടെ ‘കാശ് രാഷ്ട്രീയത്തെ’ ഭയന്ന് ആംആദ്മി പാര്‍ട്ടി

അമ്പരിപ്പിക്കുന്ന ‘സത്യപ്രതിജ്ഞ’യുമായി അരവിന്ദ് കെജ്‌രിവാള്‍

Webdunia
വ്യാഴം, 27 ഏപ്രില്‍ 2017 (19:53 IST)
ഡല്‍ഹി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന് ശേഷം വികാരാധീനനായി അരവിന്ദ് കെജ്‌രിവാള്‍. ആംആദ്മി പാര്‍ട്ടി യോഗത്തില്‍ ഡല്‍ഹി കോര്‍പ്പറേഷനിലേക്ക് ജയിച്ച 48 ആംആദ്മി അംഗങ്ങളോട് എത്രപ്രകോപനങ്ങള്‍ ഉണ്ടായാലും പാര്‍ട്ടിയെ ചതിക്കില്ലെന്ന് സത്യം ചെയ്യാനാണ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടത്. മാത്രമല്ല, എല്ലാ കാര്യങ്ങളിലും ജാഗരൂകരായിരിക്കണമെന്നും സത്യസന്ധരായിരിക്കണമെന്നും ആംആദ്മി അധ്യക്ഷന്‍ തെരഞ്ഞെടുക്കപ്പെട്ടവരോട് ആവശ്യപ്പെടുകയും ചെയ്തു.   
 
ഭൂരിപക്ഷം നേടി ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണം നിലനിര്‍ത്തിയ ബിജെപി ആംആദ്മി പാര്‍ട്ടി അംഗങ്ങളെ വിലയ്‌ക്കെടുക്കാന്‍ ശ്രമിക്കുമെന്ന ഭയമാണ് ഈ പ്രതിജ്ഞ ചൊല്ലാന്‍ കെജ്‌രിവാളിനെ പ്രേരിപ്പിച്ചത്. അവര്‍ നിങ്ങള്‍ക്ക് പണം വാഗ്ദാനം ചെയ്യും, പത്ത് കോടി വരെ തരാമെന്ന് പറഞ്ഞേക്കും. അത് നിങ്ങള്‍ സ്വീകരിക്കുകയാണെങ്കില്‍ പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഇത്തരം ഓഫറുമായി ബിജെപി എത്തിയാല്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യണമെന്നും കൗണ്‍സിലര്‍മാരോട് അദ്ദേഹം ആവശ്യപ്പെട്ടു.  

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എല്ലാതരം പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; സ്വയം ചികിത്സ തേടരുതെന്ന് ആരോഗ്യ വകുപ്പ്

വടക്കന്‍ തമിഴ്നാട് തീരത്തിന് മുകളില്‍ ന്യൂനമര്‍ദ്ദം; നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പരിശുദ്ധമായ സ്വര്‍ണം കാന്തം കാണിക്കുമ്പോള്‍ ഒട്ടിപ്പിടിക്കാറില്ല; നല്ല സ്വര്‍ണം എങ്ങനെ തിരഞ്ഞെടുക്കാം

ബുർഖയും നിഖാബും നിരോധിച്ച് സ്വിറ്റ്സർലൻഡ്

നിബന്ധനകള്‍ അംഗീകരിച്ചു, ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്കിന് ഇന്ത്യയില്‍ പ്രവര്‍ത്തിക്കാം

അടുത്ത ലേഖനം
Show comments