ലോക്സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ആകെ പ്രതിസന്ധിയിലായ കോണ്‍ഗ്രസിനെ പാതിവഴിയിലിട്ട് ഒളിച്ചോടിയ ആളാണ് രാഹുല്‍ ഗാന്ധിയെന്ന് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ ശിവരാജ് സിംഗ് ചൌഹാന്. ജമ്മു കശ്മീര്‍ വിഷയത്തില്‍ എങ്ങനെ പ്രതികരിക്കണമെന്നുപോലും കോണ്‍ഗ്രസിന് അറിയില്ലെന്നും രാഹുല്‍ ഗാന്ധിയില്‍ നിന്നും അക്കാര്യത്തില്‍ ഒരു പ്രതികരണം പ്രതീക്ഷിക്കുന്നില്ലെന്നും ചൌഹാന് പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും കൃഷ്ണാര്ജ്ജുനന്മാരെപ്പോലെ രാജ്യത്തെ മുന്നോട്ടുനയിക്കുകയാണ്. പുരോഗതിയിലേക്കുള്ള രാജ്യത്തിന്റെ കുതിപ്പ് ലക്ഷ്യമാക്കിയാണ് അവര്‍ പ്രവര്‍ത്തിക്കുന്നത് - ചൌഹാന് വ്യക്തമാക്കി.
ജമ്മു കശ്മീര്‍ വിഷയത്തില്‍ വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. താല്‍ക്കാലിക പ്രസിഡന്റ് സോണിയ ഗാന്ധി ഇക്കാര്യത്തില്‍ പ്രസ്താവനയിറക്കണം - ചൌഹാന് ആവശ്യപ്പെട്ടു.