Webdunia - Bharat's app for daily news and videos

Install App

കശ്മീരിൽ സൈന്യവും പൊലീസും രണ്ട് തട്ടിൽ; പൊലീസ് എഫ്ഐആറിനെ നേരിടാന്‍ സൈന്യവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു

പൊലീസ് എഫ്ഐആറിനെ നേരിടാന്‍ സൈന്യവും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു

Webdunia
ബുധന്‍, 31 ജനുവരി 2018 (20:16 IST)
ജമ്മുകശ്മീരില്‍ മൂ​ന്നു സാ​ധാ​ര​ണ​ക്കാ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ സൈന്യത്തിനെതിരെ പൊലീസ് എടുത്ത എഫ്‌ഐആറിനെ പ്രതിരോധിക്കാന്‍ സൈന്യം എതിർ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്‌തു.

ക​ര​സേ​ന​യു​ടെ ഗ​ഡ്വാ​ൾ യൂ​ണി​റ്റ് മേ​ജ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ​ കശ്‌മീര്‍ പൊലീസ് ഞാ​യ​റാ​ഴ്ച എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇത് മറികടക്കാനാണ് സൈന്യം പുതിയ നീക്കം നടത്തിയത്.

സൈ​നി​ക​വ്യൂ​ഹ​ത്തെ ആ​ക്ര​മി​ച്ച് സൈ​നി​ക​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കി​യെ​ന്നും സ​ർ​ക്കാ​ർ വ​സ്തു​ക്ക​ൾ ന​ശി​പ്പി​ച്ചെ​ന്നും സൈന്യത്തിന്റെ എ​ഫ്ഐ​ആ​റില്‍ ചൂണ്ടിക്കാട്ടുന്നു. ജ​ന​ക്കൂ​ട്ടം ന​ട​ത്തി​യ രൂ​ക്ഷ​മാ​യ ക​ല്ലേ​റു പ്ര​തി​രോ​ധി​ക്കാ​നാ​ണു വെ​ടി​വ​ച്ചതെന്നും സൈ​ന്യം വി​ശ​ദീ​ക​രി​ക്കു​ന്നു.

അതേസമയം, ആരാണ് ആക്രമണം നടത്തിയതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. ആരാണ് കല്ലെറിഞ്ഞതെന്ന് പൊലീസാണ് കണ്ടെത്തേണ്ടതെന്നാണ് സൈന്യത്തിന്റെ നിലപാട്.

കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പിലാണ് കഴിഞ്ഞയാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടത്. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈല്‍ ജാവിദ് ലോണ്‍ എന്നിവരാണ് മരിച്ചത്. ഇതേതുടര്‍ന്നാണ് പൊലീസ് സൈനിക ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

സൈനികോദ്യോഗസ്ഥനെതിരെ കേസെടുത്ത സര്‍ക്കാര്‍ നടപടിയില്‍ കശ്മീര്‍ രാഷ്ട്രീയം പ്രക്ഷുബ്ദമായിരുന്നു. പ്ര​തി​രോ​ധ​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​നു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച​ശേ​ഷ​മാ​ണു ത​ന്‍റെ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ത്ത​തെ​ന്നു മു​ഖ്യ​മ​ന്ത്രി മെ​ഹ്ബൂ​ബ മു​ഫ്തി നി​യ​മ​സ​ഭ​യി​ൽ വി​ശ​ദീ​ക​രി​ച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

അടുത്ത ലേഖനം
Show comments