Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

'അവധിക്ക് പോയ ഇന്ത്യക്കാരനോട് തിരിച്ചുവരരുത് എന്ന് പറഞ്ഞു'; അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി റിപ്പോര്‍ട്ട്

'അവധിക്ക് പോയ ഇന്ത്യക്കാരനോട് തിരിച്ചുവരരുത് എന്ന് പറഞ്ഞു'; അറബ് രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി റിപ്പോര്‍ട്ട്
, തിങ്കള്‍, 6 ജൂണ്‍ 2022 (14:48 IST)
ബിജെപി വക്താക്കളുടെ പ്രവാചക നിന്ദയില്‍ പ്രതിഷേധം കനക്കുന്നു. അറബ് രാജ്യങ്ങള്‍ ഇന്ത്യയെ പരസ്യമായി പ്രതിഷേധം അറിയിച്ചു. സൗദി അറേബ്യ, കുവൈറ്റ്, ബഹ്‌റിന്‍ എന്നീ രാജ്യങ്ങളിലാണ് ഇന്ത്യക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പല സൂപ്പര്‍മാര്‍ക്കറ്റുകളിലും വില്‍ക്കുന്നില്ല. 
 
അറബ് തൊഴില്‍ ദാതാക്കള്‍ തങ്ങളുടെ കീഴില്‍ ജോലി ചെയ്യുന്ന ഇന്ത്യയില്‍ നിന്നുള്ള ഹിന്ദുക്കളെ പറഞ്ഞുവിടുന്നതായി സൗത്ത് ഏഷ്യന്‍ ജേണല്‍ ട്വിറ്ററില്‍ പറഞ്ഞു. ഒരു അറബ് തൊഴില്‍ ദാതാവിന്റെ വാക്കുകള്‍ ഉദ്ദരിച്ചാണ് സൗത്ത് ഏഷ്യന്‍ ജേണലിന്റെ ട്വീറ്റ്. 
 
' ഇന്ത്യയില്‍ നിന്നുള്ള ഒരാള്‍, മോദിയുടെ മതം തന്നെയാണ് അയാളുടേതും, എനിക്ക് കീഴില്‍ ജോലി ചെയ്യുന്നുണ്ട്. അയാള്‍ അവധിക്ക് വീട്ടില്‍ പോയിരിക്കുകയാണ്. ഇനി ഇങ്ങോട്ട് തിരിച്ചുവരരുതെന്ന് ഞാന്‍ അയാളോട് ആവശ്യപ്പെട്ടു. കാരണം ഞങ്ങളുടെ പ്രവാചകനെ അവര്‍ നിന്ദിച്ചിരിക്കുന്നു,' ട്വീറ്റില്‍ പറയുന്നു. 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Fact Check: ബിജെപി നേതാക്കളുടെ പ്രവാചക നിന്ദ; സൗദി അടക്കമുള്ള രാജ്യങ്ങളില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനമുണ്ടോ?