Webdunia - Bharat's app for daily news and videos

Install App

ബിജെപിയുടെ ഏത് ചെറിയ സ്ഥാനാർഥിയും വിനേഷിന് തോൽപ്പിക്കും, പാർട്ടി പറഞ്ഞാൽ പ്രചരണത്തിനിറങ്ങും: ബ്രിജ് ഭൂഷൺ

അഭിറാം മനോഹർ
ശനി, 7 സെപ്‌റ്റംബര്‍ 2024 (12:25 IST)
ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ വിനേഷ് ഫോഗട്ട് മത്സരിക്കുന്നതില്‍ പ്രതികരണവുമായി ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ്. ഏത് ബിജെപി സ്ഥാനാര്‍ഥി മത്സരിച്ചാലും വിനേഷിനെ തോല്‍പ്പിക്കാനാവുമെന്ന് ബ്രിജ് ഭൂഷണ്‍ പറഞ്ഞു. ബിജെപി ആവശ്യപ്പെട്ടാല്‍ വിനേഷിനെതിരെ പ്രചാരണം നടത്താന്‍ തയ്യാറാണെന്നും ബ്രിജ്ഭൂഷണ്‍ പറഞ്ഞു.
 
തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് ആരോപണം ചെയ്തതാണെന്നും ഭൂപീന്ദര്‍ സിംഗ് ഹൂഡ തനിക്കെതിരെ ഗൂഡാലോചന നടത്തുകയാണെന്നും ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് പറഞ്ഞു. ഗുസ്തിയിലൂടെ ബജ്‌റംഗ് പുനിയയും വിനേഷ് ഫോഗട്ടും നേടിയെടുത്ത പേര് രാഷ്ട്രീയ പ്രവേശനത്തിലൂടെ നഷ്ടപ്പെടുമെന്നും രണ്ടുപേരുടെയും രാഷ്ട്രീയമോഹങ്ങള്‍ നടക്കുന്ന കാര്യമല്ലെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
 
 ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനായിരിക്കെ ബ്രിജ് ഭൂഷണ്‍ ഗുസ്തി താരങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തതിനെതിരെ പ്രതിഷേധത്തില്‍ മുന്നിലുണ്ടായിരുന്നവരാണ് വിനേഷും പുനിയയും. ഇന്നലെയാണ് ഇരുവരും കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഹരിയാന നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജുലാന മണ്ഡലത്തില്‍ നിന്നാണ് വിനേഷ് ജനവിധി തേടുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

റേഷൻകാർഡ് മസ്റ്ററിങ് വീണ്ടും തുടങ്ങുന്നു

ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്നു യുവാക്കൾ മരിച്ചു

വയോധികയെ പീഡിപ്പിച്ച യുവാവ് പോലീസ് പിടിയിൽ

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത : ഒരാൾ കസ്റ്റഡിയിൽ

കുതിച്ചുയര്‍ന്ന് സ്വര്‍ണവില: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും 55,000 കടന്നു

അടുത്ത ലേഖനം
Show comments