Webdunia - Bharat's app for daily news and videos

Install App

അമിതാഭ് ബച്ചന് ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം

Webdunia
ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (20:55 IST)
ഡൽഹി: ബോളിവുഡ് നടൻ അമിതാഭ് ബച്ചൻ ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാൽകെ പുരസ്കാരം. സിനിമാ മേഖലയിലെ സമഗ്ര സംഭാവന പരിഗണിച്ചാണ് പുരസ്കാരം നൽകുന്നത്. കേന്ദ്ര വാർത്താ വിതരണ മന്ത്രി പ്രകാശ് ജാവഡേക്കറാണ് പുരസ്കാരം പ്രഖ്യാപിച്ചത്.
 
'രണ്ട് തലമുറയെ ആസ്വാദനവും ആവേഷവും പകർന്ന ലെജന്റ് അമിതാബ് ബച്ചൻ ഏകസ്വരത്തിൽ ദാദാ സാഹിബ് പുരസ്കാരത്തിന് തിരഞ്ഞെടുത്തിരിക്കുന്നു. എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ' എന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കർ ട്വിറ്ററിൽ കുറിച്ചു 
 
കഴിഞ്ഞ ഫെബ്രുവരിയിലാണ് അമിതാഭ് ബച്ചൻ അഭിനയ ജീവിതത്തിൽ അരനൂറ്റാണ്ട് തികച്ചത്. 1969ൽ സാഥ് ഹിന്ദുസ്ഥാൻ എന്ന സിനിമയിൽ വേഷമിട്ടുകൊണ്ടാണ് ബിഗ് ബി സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. 1973ൽ സഞ്ജീർ എന്ന സിനിമയിൽ നായകായെത്തി. പിന്നീടങ്ങോട്ട് ബിഗ് ബിയുടെ തേരോട്ട കാലമായിരുന്നു. പത്മശ്രീയും, പത്മഭൂഷണും, പത്മവിഭൂഷണും നൽകി രാജ്യം അമിതാബ് ബച്ചനെ  ആദരിച്ചിട്ടുണ്ട്.    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments