Webdunia - Bharat's app for daily news and videos

Install App

Akshay Kumar: പൗരത്വം നേടിയതിന് ശേഷം ഇന്ത്യയിലെ തന്റെ ആദ്യ വോട്ട് രേഖപ്പെടുത്തി അക്ഷയ് കുമാര്‍

അഭിറാം മനോഹർ
തിങ്കള്‍, 20 മെയ് 2024 (12:10 IST)
ഇന്ത്യന്‍ പൗരനായതിന് ശേഷമുള്ള തന്റെ ആദ്യ വോട്ട് മുംബൈയില്‍ രേഖപ്പെടുത്തി ബോളിവുഡ് താരം അക്ഷയ് കുമാര്‍. ജുഹുവിലെ പോളിംഗ് സ്റ്റേഷനില്‍ നിന്നുള്ള താരത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പുറത്തുവന്നു. രാവിലെ 7 മണിയോടെ ബൂത്തിലെത്തിയാണ് താരം വോട്ട് ച്യെതത്. വോട്ട് ചെയ്തതിന് പിന്നാലെ മഷി പുരട്ടിയ വിരല്‍ മാധ്യമപ്രവര്‍ത്തകരെ കാണിച്ചുകൊണ്ട് മുഴുവന്‍ വോട്ടര്‍മാരും വോട്ടവകാശം വിനിയോഗിക്കണമെന്ന് അക്ഷയ് കുമാര്‍ അഭ്യര്‍ഥിച്ചു.
 
എന്റെ ഇന്ത്യ വികസിതവും ശക്തവുമാകണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഇത് മനസ്സില്‍ വെച്ചാണ് ഞാന്‍ വോട്ട് ചെയ്തത്. ശരിയെന്ന് കരുതുന്ന കാര്യങ്ങള്‍ക്കായി വോട്ട് ചെയ്യുക അക്ഷയ് പറഞ്ഞു. 1990കളുടെ തുടക്കത്തില്‍ തന്റെ സിനിമകള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെയാണ് അക്ഷയ് കുമാര്‍ ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച് കാനഡയിലേക്ക് മാറിയത്. കനേഡിയന്‍ പൗരനായതിന് ശേഷം പിന്നീട് ചെയ്ത 2 സിനിമകള്‍ വലിയ വിജയമായതോടെയാണ് ബോളിവുഡില്‍ അക്ഷയ് കുമാര്‍ വീണ്ടും സജീവമാകുന്നത്. 2023ലെ സ്വാതന്ത്രദിനത്തിലാണ് അക്ഷയ് കുമാര്‍ കനേഡിയന്‍ പൗരത്വം ഉപേക്ഷിച്ച് വീണ്ടും ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments