Webdunia - Bharat's app for daily news and videos

Install App

99 രൂപയ്ക്ക് ഇന്ത്യയിലെവിടേയും ആകാശയാത്ര നടത്താം !; തകര്‍പ്പന്‍ ഓഫറുമായി എയർ ഏഷ്യ

Webdunia
തിങ്കള്‍, 15 ജനുവരി 2018 (15:55 IST)
പുതുവർഷത്തിൽ യാത്രക്കാർക്ക് തകര്‍പ്പന്‍ ഓഫറുകള്‍ നല്‍കി രാജ്യത്തെ പ്രമുഖ എയർലൈൻ കമ്പനികൾ. ഇതിനകം തന്നെ നാലു വിമാന കമ്പനികളാണ് നിരക്കുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഇൻഡിഗോ, ഗോ എയർ, വിസ്താര എന്നീ കമ്പനികളാണ് പുതുവത്സരത്തിന്റെ ആരംഭത്തില്‍ തന്നെ യാത്രക്കാരെ അമ്പരപ്പിക്കുന്ന ഓഫറുകളുമായി എത്തിയത്. 
 
ഇപ്പോള്‍ ഇതാ ഏറ്റവും അവസാനം 99 രൂപക്ക് ഇന്ത്യൻ നഗരങ്ങളിലേക്ക് പറക്കാം എന്ന ഓഫറുമായി എയർ ഏഷ്യ രംഗത്തെത്തിയിരിക്കുന്നു. എയർ ഏഷ്യയുടെ ഡൈനാമിക് പ്രൈസിംഗ് പദ്ധതിയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് വെറും 99 രൂപ. കൊച്ചി, ഹൈദരാബാദ്, കൊൽക്കത്ത, ബംഗളുരു, ന്യൂഡൽഹി, റാഞ്ചി, പൂന എന്നിങ്ങനെയുള്ള ഏഴു ഇന്ത്യൻ നഗരങ്ങളിലേക്കാണ് കുറഞ്ഞ നിരക്കുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുക. 
 
ഈ മാസം 21 നു മുൻപായാണ് ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതെന്നു മാത്രം. ജനുവരി 15 മുതൽ ജൂലൈ 31 വരെയുള്ള ഏതു തീയതികളിലും യാത്ര നടത്തുകയും ചെയ്യാം. ഏഷ്യ-പസഫിക് മേഖലയിലെ പത്തു രാജ്യങ്ങളിലേക്ക് പറക്കാനും കമ്പനിയുടെ പ്രത്യേക ഓഫറുണ്ട്. ബാലി, ഓക്‌ലാൻഡ്, ബാങ്കോക്, മെൽബൺ, കോലാലംപൂർ, സിംഗപ്പൂർ, സിഡ്‌നി എന്നീ നഗരങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള നിരക്ക് 1499 രൂപയിലാണ് തുടങ്ങുന്നുത്.
 
എയർ ഏഷ്യയുടെ വെബ്സൈറ്റ് മുഖേനയോ അല്ലെങ്കില്‍ മൊബൈൽ ആപ്പ് വഴിയോ ബുക്ക് ചെയ്യുന്നവർക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭിക്കുക. നേരത്തെ 1005 രൂപ മുതലുള്ള ടിക്കറ്റ് നിരക്കുകളുമായാണ് ഗോ എയർ രംഗത്തെത്തിയിരുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments