Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

എയർ ഇന്ത്യ വിൽക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ; നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഭയന്ന്

എയർ ഇന്ത്യ വിൽക്കേണ്ടതില്ലെന്ന് കേന്ദ്ര സർക്കാർ; നടപടി വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ ഭയന്ന്
, ചൊവ്വ, 19 ജൂണ്‍ 2018 (14:57 IST)
ഡൽഹി: എയർ ഇന്ത്യയെ വീൽക്കാനുള്ള നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിൻ‌മാറുന്നു. തിരഞ്ഞെടുപ്പ് അടുത്തു വരുന്ന സാഹചര്യത്തിൽ. വിവാദങ്ങൾ ഉയരുന്നത് ഒഴിവാക്കുന്നതിനായിയാണ് വിൽ‌പനയിൽ നിന്നും സർക്കാർ പിന്മാറുന്നത്. എയർ ഇന്ത്യയുടെ പ്രവർത്തനങ്ങൾക്കായി ഫണ്ട് നലകാനും, പുക്തിയ രണ്ട് വിമാനങ്ങൾ വാണ്ടാനും തീരുമാനം എടുത്തിട്ടുണ്ട്. 
 
ഓഹരി വില്‍പ്പനയ്ക്കായി പല വഴികളും ആലോചിക്കുന്നുണ്ട്. നേരത്തെ തീരുമാനിച്ച പോലെ 24 ശതമാനം ഓഹരികള്‍ സര്‍ക്കാര്‍ കൈവശം വെയ്ക്കാന്‍ ആലോചിക്കുന്നില്ല എന്നുമായിരുന്നു സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ് നേരത്തെ ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞത്. നിലവിൽ 50,000 കോടിയോളം കടബാധ്യതിയിലാണ് എയർ ഇന്ത്യ. 
 
എന്നാൽ വിൽപ്പനക്കായി നടത്തിയ ലേലത്തിൽ ഒരു കമ്പനി പോലും പങ്കെടുത്തിരുന്നില്ല. 2500 അന്താരാഷ്ട്ര സർവീസുകളും 3700 ആഭ്യന്തര സർവീസുകളും നടത്തുന്ന കമ്പനികൾക്ക് മാത്രമാണ് ലേലത്തിൽ പങ്കെടുക്കാൻ അനുമതി ഉണ്ടായിരുന്നത്. 
 
കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി വിളിച്ചു ചേർത്ത മന്ത്രിമാരുടെ നിർണായക യോഗത്തിലാണ് എയർ ഇന്ത്യ വിൽക്കേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് സർക്കാർ എത്തീച്ചേർന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റോഡിൽ മാലിന്യം നിക്ഷേപിച്ചു; അനുഷ്‌ക ശർമ്മ ശകാരിച്ചത് ചില്ലറക്കാരനെയല്ല