Webdunia - Bharat's app for daily news and videos

Install App

ഒളിവിലുള്ള എംഎല്‍എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചോ ?; 10,000 രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലെ മുറികളില്‍ വന്‍ ആഘോഷം - കാവലായി മന്നാര്‍ഗുഡി മാഫിയ!

ഒളിവിലുള്ള എംഎല്‍എമാര്‍ക്കായി ശശികല സിങ്കം 3 പ്രദര്‍ശിപ്പിച്ചു!

Webdunia
വെള്ളി, 10 ഫെബ്രുവരി 2017 (18:25 IST)
തമിഴ് രാഷ്‌ട്രീയത്തില്‍ നിശ്ചിതത്വം തുടരുന്നതിനിടയില്‍ ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്ന അണ്ണാ ഡി എം കെ എം എല്‍ എമാര്‍ക്ക് സമയം പോകുന്നതിനായി സൂര്യയുടെ പുതിയ ചിത്രം സിംങ്കം 3 പ്രദര്‍ശിപ്പിച്ചതായി റിപ്പോര്‍ട്ട്. പുറല്‍ ലോകവുമായി ബന്ധപ്പെടാന്‍ അനുവദിക്കാതെ ഒരു റിസോര്‍ട്ടിലാണ് എംഎല്‍എമാരെ പാര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം എല്‍എഎമാര്‍ക്കായി പ്രമുഖ നടന്‍ കലാരൂപമായ കരകാട്ടവും അവതരിപ്പിച്ചതായും റിപ്പോര്‍ട്ടുണ്ട്. പതിനായിരം രൂപ ദിവസ വാടകയുള്ള റിസോര്‍ട്ടിലെ മുറികളില്‍ രാജകീയമായ ജീവിതമാണ് ഇവര്‍ നയിക്കുന്നത്. ചുറ്റും കടലും കായലുമുള്ള റിസോര്‍ട്ടില്‍ ബോട്ടിംഗ് അടക്കമുള്ള വിനോദ പരിപാടികള്‍ ഇവര്‍ക്കായി ഒരുക്കിയിട്ടുണ്ട്. അതേസമയം, ഹോട്ടലില്‍ മൊബൈല്‍ ജാമറുകള്‍ സ്ഥാപിക്കുകയും ടെലിവിഷന്‍ കാണാന്‍ ആര്‍ക്കും അനുവാദം നല്‍കിയിട്ടുമില്ല.

എംഎല്‍എമാര്‍ താമസിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് മുമ്പില്‍ വലിയ മാധ്യമ പടയാണ് തമ്പടിച്ചിരിക്കുന്നത്. എന്നാല്‍ ആരേയും റിസോര്‍ട്ടില്‍ പ്രവേശിക്കാന്‍ അനുവദിക്കുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ നിയന്ത്രണത്തിലാണ് റിസോര്‍ട്ട്. കൂടാതെ മന്നാര്‍ഗുഡിയില്‍ നിന്നും ബൗണ്‍സര്‍മാരേയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എംഎല്‍എമാര്‍ എവിടെയെന്ന് മദ്രാസ് ഹൈക്കോടതി രാവിലെ ചോദിച്ചിരുന്നു. എംഎല്‍എമാരെക്കുറിച്ചുള്ള വിവരങ്ങള്‍ നല്കാന്‍ പൊലീസിന് കോടതി നിര്‍ദേശം നല്കി. അതേസമയം, എംഎല്‍എമാര്‍ സുരക്ഷിതരാണെന്ന് ശശികല പക്ഷം അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments