രാഹുൽ ഗാന്ധി ബാങ്കോംഗിൽ, തെരഞ്ഞെടുപ്പ് കാലത്തെ വിദേശയാത്ര വിവാദത്തിൽ; സമൂഹമാധ്യമങ്ങളിൽ രൂക്ഷവിമർശനം
ഒക്റ്റോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമർശനം.
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ വിദേശയാത്ര ചൊല്ലി വിവാദം കൊഴുക്കുന്നു. രാഹുൽ ബാങ്കോക്കിലേക്ക് പോയതാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയായിരിക്കുന്നത്.
ഒക്റ്റോബർ 21-ന് ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോഴാണ് രാഹുലിന്റെ യാത്ര എന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാന വിമർശനം. ഇതിന് പുറമെ കേരളത്തിൽ ഉൾപ്പെടെ ഉപതെരഞ്ഞെടുപ്പും നടക്കുന്നു.
വയനാട് എംപി എന്ന നിലയിൽ കേരളത്തിലും ഉപതെരഞ്ഞെടുപ്പ് കാലത്ത് രാഹുലിനെ കിട്ടില്ലെന്നും ആക്ഷേപമുണ്ട്. ശനിയാഴ്ചയാണ് രാഹുൽ ഗാന്ധി ബാങ്കോംഗിലേക്ക് പോയത്. എന്നാൽ, പത്താം തീയതി മുതൽ പത്തു ദിവസം രാഹുൽ പ്രചാരണത്തിനെത്തുമെന്നാണ് കോൺഗ്രസ് നൽകുന്ന വിശദീകരണം.