കോഴിക്കോട്-കൊല്ലഗൽ ദേശീയ പാതയിൽ ഗതാഗതം നിരോധിക്കാനുള്ള നീക്കത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച് വയനാട് എംപി രാഹുൽ ഗാന്ധി. വിഷയം നിയമപരമായി കൈകാര്യം ചെയ്യും എന്നും. കേസ് വാദിക്കുന്നതിനായി രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ നിയോഗിക്കും എന്നും രാഹുൽ ഗാന്ധി പറഞ്ഞു. യാത്രാ നിരോധന തടയണം എന്നവശ്യപ്പെട്ട് ബത്തേരിയിൽ നിരാഹാരം നടത്തുന്ന യുവജന സംഘടന പതിനിധികളെ കണ്ട ശേഷം സംസരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
ഈ പ്രശ്നം കാര്യക്ഷമായി പരിഹരിക്കപ്പെടണം. എല്ലാ രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ ഒന്നായിരിക്കുകയാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങൾ ഈ വിഷയത്തിൽ ഇല്ല. ബുദ്ധിമുട്ടുകളെ പ്രയസങ്ങളും. പരിഹരിക്കപ്പെടേണ്ടതുണ്ട്. വയനാട്ടിലെ ജനങ്ങളോട് അനുഭാവ പൂർവമായ ഇടപെടൽ ആവശ്യമാണ്. രാഹുൽ ഗാന്ധി പറഞ്ഞു.
പാർട്ടിയുടെ നിയമ വിദഗ്ധരുമായി ഇക്കാര്യം ചർച്ച ചെയ്തിട്ടിണ്ട്. രാജ്യത്തെ ഏറ്റവും പ്രഗൽഭനായ അഭിഭാഷകനെ തന്നെ കേസ് വാദിക്കുന്നതിനായി നിയോഗിക്കും. യത്രാ നിരോധ വിധയത്തിൽ മുഖ്യമന്ത്രി വയനാട്ടിലെ ജനങ്ങൾക്കൊപ്പം നിൽക്കും എന്ന് വാക്ക് നൽകിയിട്ടുണ്ട് എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും രാഹുൽഗാന്ധിക്കൊപ്പമുണ്ടായിരുന്നു.