Webdunia - Bharat's app for daily news and videos

Install App

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം - അതിശക്തമായ നടപടി ക്രമങ്ങളുമായി ദുബായ് പൊലീസ്

ശ്രീദേവിയുടെ മരണത്തില്‍ ദുരൂഹതയേറുന്നു; ഹോട്ടല്‍ കേന്ദ്രീകരിച്ച് അന്വേഷണം - അതിശക്തമായ നടപടി ക്രമങ്ങളുമായി ദുബായ് പൊലീസ്

Webdunia
തിങ്കള്‍, 26 ഫെബ്രുവരി 2018 (14:55 IST)
നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വ്യാപകമായതോടെ അന്വേഷണം വ്യാപിപ്പിച്ച് ദുബായ് പൊലീസ്. ശ്രീദേവി പങ്കെടുത്ത വിവാഹ ചടങ്ങ് നടന്ന റാസല്‍ഖൈമയിലെ ഹോട്ടലിലും കുടുംബത്തിനൊപ്പം  താമസിച്ച എമിറേറ്റ്സ് ടവേഴ്സ് ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.

റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലായിരുന്നു വിവാഹാഘോഷം. ഇവിടുത്തെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിക്കാനും തീരുമാനിച്ചു. വിവാഹാഘോഷം നടന്ന റാസല്‍ഖൈമയിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ എന്ന നക്ഷത്ര ഹോട്ടലിലും പൊലീസ് അന്വേഷണം നടത്തും.

ശ്രീദേവിയുടെ രക്തസാമ്പിളുകള്‍ യുഎഇക്ക് പുറത്തുള്ള ഏജന്‍സിയെക്കൊണ്ട് പരിശോധിപ്പിക്കാനും പൊലീസും അധികൃതരും നീക്കം നടത്തുന്നുണ്ട്. ഭാവിയില്‍ ആരോപണങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കുന്നതിനായി പഴുതടച്ച പരിശോധനകള്‍ നടത്താനാണ് തീരുമാനം.

കഴിഞ്ഞ ദിവസം ആന്തരികാവയവങ്ങളുടെ പരിശോധന ഫോറന്‍സിക് വിഭാഗത്തിന്റെ നേതൃത്വത്തിലും നടന്നിരുന്നു. നടപടിക്രമങ്ങള്‍ അവസാനിക്കാത്തതിനാല്‍ മൃതദേഹം ഇന്ന് ഇന്ത്യയിലേക്ക് അയക്കുമോ എന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. അതേസമയം, കേന്ദ്രസര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

അടുത്ത ലേഖനം
Show comments