145 യാത്രക്കരുമായി ഹൈദെരാബാദിലെത്തിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം; വൻ ദുരന്തം ഒഴിവായത് തലനാരിഴക്ക്

Webdunia
വ്യാഴം, 2 ഓഗസ്റ്റ് 2018 (15:59 IST)
ഹൈദെരബാദ്: 145  യാത്രക്കാരുമായി ഹൈദെരാബാദിലിറങ്ങിയ വിമാനത്തിൽ ലാൻഡിങ്ങിനിടെ തീപിടുത്തം. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. കുവൈത്തിൽ നിന്നും ഹൈദെരബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യവെ  ജെ 9-608 എന്ന വിമാനത്തിന്റെ പ്രധാന എഞ്ചിനുകളിൽ ഒന്നിന് തീപിടിക്കുകയായിരുന്നു. ജെസീറ എയർവെയ്‌സിന്റെ വിമാനത്തിലാണ് തീപിടുത്തമുണ്ടായത്.
 
ഗ്രൌണ്ട് സ്റ്റാഫിൽപെട്ട ചിലർ തീപിടുത്തം ശ്രദ്ധയിൽ പെട്ടതോടെ എയർ ട്രാഫിക് കൻ‌ട്രോളിലേക്ക് വിവരം കൈമാറുകയും എയർ ട്രാഫിക് കൻ‌ട്രോൾ പൈലറ്റിനെ വിവരമറിയിക്കുകയമായിരുന്നു. ഉടൻ തന്നെ പൈലറ്റ് എഞ്ചിനുകൾ ഓഫ് ചെയ്തതോടെയാണ് വലിയ ദുരന്തം ഒഴിവായത്.
 
അഗ്നിശമന സേന ഉടൻ തീ അണക്കുകയും യാ‍ത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് എയർപോർട്ട് അധികൃതർ അന്വേഷണം ആരംഭിച്ചു. അതേസമയം തീ പിടുത്തവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ ജസീറ എയർവെയ്‌സ് തയ്യാറായിട്ടില്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ചർച്ചകളും വെടിനിർത്തലും ഒരു വഴിക്ക്, മറു വഴിക്ക് 10,000 യുഎസ് സൈനികർ കൂടി പശ്ചിമേഷ്യയിലേക്ക്, അണിയറയിൽ വൻ നീക്കങ്ങൾ

പുതിയ കോവിഡ് വകഭേദം 'സിക്കാഡ' യുഎസിലുടനീളം വ്യാപിക്കുന്നു!

കൊടും ചൂടിൽ ആശ്വാസമായി വേനൽ മഴയെത്തും, ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത

ഈദിനെ തുടർന്ന് താൽകാലിക വെടിനിർത്തലുമായി പാകിസ്ഥാൻ, ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് അഫ്ഗാന് മുന്നറിയിപ്പ്

ഇറാൻ മിസൈൽ ആക്രമണം: ഇറാനിയൻ മിലിട്ടറി അറ്റാഷേമാരെ പുറത്താക്കി ഖത്തർ

എല്ലാം കാണുക

ഏറ്റവും പുതിയത്

റഷ്യൻ എണ്ണക്കപ്പലിന് ക്യൂബയിലെത്താൻ അനുമതി: സൂചന നൽകി ട്രംപ്

'ബിജെപി വന്നാൽ മീനും ഇറച്ചിയും കഴിക്കാൻ പറ്റില്ല', അവർ ഭക്ഷണസ്വാതന്ത്ര്യത്തിൽ ഇടപെടും: വോട്ടർമാർക്ക് മുന്നറിയിപ്പുമായി മമത ബാനർജി

ഹോർമുസ് കടലിടുക്ക് ഇനി പഴയനിലയിലേക്ക് തിരിച്ചുപോകില്ല, ഇനി മുതൽ ഇറാൻ നിയന്ത്രിക്കും, വ്യക്തമാക്കി ഇറാൻ സൈനിക വക്താവ്

ഇറാന്റെ എണ്ണ പിടിച്ചെടുക്കുന്നതാണ് എനിക്കേറ്റവും ഇഷ്ടമുള്ള കാര്യം, ഖാര്‍ഗ് സ്വന്തമാക്കാന്‍ എളുപ്പമാണെന്ന് ട്രംപ്

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷകൾ ഇന്ന് അവസാനിക്കുന്നു; മൂല്യനിർണ്ണയം ഏപ്രിൽ 16 മുതൽ

അടുത്ത ലേഖനം
Show comments