Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

തമിഴ്‌നാട്ടിൽ പതിനൊന്നാമത് കൊവിഡ് മരണം, കൂടുതൽ രോഗികൾ ചെന്നൈയിലും കോയമ്പത്തൂരിലും

തമിഴ്‌നാട്ടിൽ പതിനൊന്നാമത് കൊവിഡ് മരണം, കൂടുതൽ രോഗികൾ ചെന്നൈയിലും കോയമ്പത്തൂരിലും
, ഞായര്‍, 12 ഏപ്രില്‍ 2020 (10:24 IST)
തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു. ചെന്നൈ സ്വദേശിയായ 45കാരിയാണ് മരിച്ചത്. ഇതോടെ തമിഴ്‌നാട്ടിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11 ആയി ഉയർന്നു. നിലവിൽ 969 പേർക്കാണ് തമിഴ്‌നാട്ടിൽ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.ചെന്നൈയിലെ 3 ഡോക്‌ടർമാർക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.ഇവരുമായി സമ്പർക്കം പുലർത്തിയ ആശുപത്രി ജീവനക്കാരെയും രോഗികളെയും നിരീക്ഷണത്തിലാക്കും.
 
രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ അന്തർ സംസ്ഥാന യാത്രകൾക്കുള്ള നിയന്ത്രണം തുടരണമെന്ന് തമിഴ്നാട് സർക്കാർ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ചെന്നൈയിലും കോയമ്പത്തൂരിലുമാണ് തമിഴ്‌നാട്ടിൽ ഏറ്റവുമധികം രോഗികളുള്ളത്.അതേസമയം 84 വയസ്സുള്ള സ്ത്രീയുൾപ്പടെ 3 പേർ ഇന്നലെ ചെന്നൈയിൽ രോഗം ഭേദമായി ആശുപത്രി വിട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 17 ലക്ഷം കടന്നു, അമേരിക്കയിൽ 24 മണിക്കൂറിനിടെ 1808 മരണം