Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഉയർത്തെഴുന്നേൽപ്പിന്റെയും പ്രത്യാശയുടെയും നിറവിൽ ലോകമെങ്ങും ഇന്ന് ഈസ്റ്റർ

ഉയർത്തെഴുന്നേൽപ്പിന്റെയും പ്രത്യാശയുടെയും നിറവിൽ ലോകമെങ്ങും ഇന്ന് ഈസ്റ്റർ

അഭിറാം മനോഹർ

, ഞായര്‍, 12 ഏപ്രില്‍ 2020 (09:41 IST)
യേശുവിന്റെ ഉയിർത്തെഴുന്നേൽപ്പിന്റെ ഓർമ പുതുക്കി ലോകമെങ്ങുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റർ ആഘോഷിക്കുന്നു.ഈസ്റ്ററിന്റെ വരവറിയിച്ച് പള്ളികളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. വിശ്വാസികൾക്കായി ചടങ്ങുകൾ പല പള്ളികളും ലൈവായി സംപ്രേക്ഷണം ചെയ്‌തു.
 
കൊവിഡ് മഹാമാരി പടർത്തുന്ന ഇരുട്ടിൽ ഈസ്റ്റർ പ്രത്യാശയുടെ സന്ദേശം നൽകുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പയുടെ സന്ദേശം.ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്‍റെ നാളുകളിൽ വിശ്വാസികൾ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ മാർപ്പാപ്പ പറഞ്ഞു.പതിനായിരങ്ങൾ എത്തിച്ചേരാറുള്ള സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരു ഡസൺ ആളുകൾ മാത്രമേ എത്തിച്ചേർന്നിരുന്നുള്ളു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അതിഥി തൊഴിലാളികൾക്ക് മടങ്ങാൻ പ്രത്യേക നോൺ സ്റ്റോപ്പ് ട്രെയിൻ അനുവദിക്കണം-മുഖ്യമന്ത്രി