Webdunia - Bharat's app for daily news and videos

Install App

നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍

നൂറുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്നു; ഇരുപത്തഞ്ചുകാരന്‍ പിടിയില്‍

Webdunia
ചൊവ്വ, 31 ഒക്‌ടോബര്‍ 2017 (16:20 IST)
പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ നൂറുവയസുള്ള വൃദ്ധയെ ബലാത്സംഗം ഇരുപത്തഞ്ചുകാരന്‍ ചെയ്തു കൊന്നു. മീററ്റിലെ ജാനി ഗ്രാമത്തില്‍ ഞായറാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. പ്രതിയായ അങ്കിത് പൂനിയ എന്ന ഇരുപത്തഞ്ചുകാരനെ  നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.

പ്രായാധിക്യം കൊണ്ടുള്ള അവശത മൂലം വിശ്രമിക്കുകയായിരുന്ന വൃദ്ധ സഹോദരനൊപ്പമാണ് താമസിച്ചിരുന്നത്. ഞായറാഴ്ച മദ്യപിച്ചെത്തിയ യുവാവ് ഇവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഈ സമയത്ത് വീട്ടില്‍ ആരുമില്ലായിരുന്നു.

വൃദ്ധയുടെ നിലവിളി കേട്ട് സമീപവാസികളെത്തി പ്രതിയെ പിടിച്ചുമാറ്റുകയായിരുന്നു. പരുക്കുകളേറ്റ വൃദ്ധ അല്‍പസമയത്തിനകം മരിച്ചു. ശബ്ദം കേള്‍ക്കാതിരിക്കാന്‍ അക്രമി മുഖം പൊത്തിപ്പിടിച്ചിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. ഇതാണ് മരണകാരണമായാതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

പിടികൂടിയ യുവാവിനെ നാട്ടുകാര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. എന്നാല്‍, പ്രതി കുറ്റസമ്മതം നടത്തുന്നില്ലെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. സംഭവത്തെത്തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തിട്ടുണ്ട്. പൊലീസ് കൂടുതല്‍ സേനയെ ഇവിടെ വിന്യസിച്ചു.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments