Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

601 പ്രത്യേക കോവിഡ് ആശുപത്രികൾ, ഒരുലക്ഷം ബെഡുകൾ, കോവിഡ് പ്രതിരോധത്തിനായി രാജ്യം സർവ സജ്ജം എന്ന് കേന്ദ്ര സർക്കാർ

601 പ്രത്യേക കോവിഡ് ആശുപത്രികൾ, ഒരുലക്ഷം ബെഡുകൾ, കോവിഡ് പ്രതിരോധത്തിനായി രാജ്യം സർവ സജ്ജം എന്ന് കേന്ദ്ര സർക്കാർ
, തിങ്കള്‍, 13 ഏപ്രില്‍ 2020 (09:33 IST)
ഡൽഹി: കോവിഡ് പ്രതിരോധത്തിനായി രാജ്യം സർവസജ്ജമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 601 പ്രത്യേക കോവിഡ് ആശുപത്രികളിലായി ഒരുലക്ഷം ബെഡുകൾ സജ്ജികരിച്ചിട്ടുണ്ട് എന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ ആവശ്യമായ എല്ലാ സംവിധാനവും ഒരുക്കിയിട്ടുണ്ട്
 
രോഗം സ്ഥിരീകരിച്ച എണ്ണായിരത്തിലധികം പേരിൽ 1,671 പേർക്ക് മാത്രമാണ് തീവ്ര പരിചരണ സംവിധാനങ്ങൾ ആവശ്യമൊള്ളു. ഇവ കൃത്യമായി ലഭ്യമാക്കുന്നുണ്ട്. അന്തേസമയം കോവിഡിന് മരുന്നായി ഉപയോഗിയ്ക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുളികകൾ 13 രാജ്യങ്ങളിലേക്കുകൂടി നൽകാൻ കേന്ദ്ര സർക്കർ അനുമതി നൽകി. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണം വർധിയ്ക്കുന്നത് ആശ്വാസം നൽകന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 74 പേർക്ക് രോഗമുക്തി നേടി.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോക്‌ഡൗൺ: ഒറ്റയ്ക്കിരുന്ന് മടുത്തു, കൂട്ടുകാരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിയ്ക്കാൻ ശ്രമം, പൊലീസ് കേസെടുത്തു