ആളുകൾ സുരക്ഷിതരായി വീടുകളിൽ തുടരാനാണ് സർക്കാർ രാജ്യത്ത് സമ്പൂർണ ലോക്‌ഡൗൺ പ്രഖ്യാപിച്ചത്. എന്നാൽ ലോക്‌ഡൗണിൽനിന്നും രക്ഷ നേടാൻ പലരും ആസൂത്രിത ശ്രമങ്ങൾ തന്നെ നടത്തുകയാണ്. അത്തരത്തിൽ ഒരു സംഭവമണ് ഇപ്പോൾ മാംഗളുരുവിൽനിന്നും പുറത്തുവരുന്നത്. ഒറ്റയ്ക്ക് വീട്ടിലിരുന്ന 17കാരൻ കൂട്ടുകരനെ ട്രോളി ബാഗിലാക്കി വീട്ടിലെത്തിയ്ക്കാൻ ശ്രമിക്കുകയായിരുന്നു. ബൽമട്ട ആര്യസമാജം റോഡിലെ ഒരു ഫ്ലാറ്റിലാണ് സംഭവം ഉണ്ടായത്.
അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി ഒരാളെ മാത്രമേ ഫ്ലാറ്റിന്റെ കോംപൗണ്ടിൽനിന്നും പിറത്തുവിടു. എന്നാൽ ഈ ജോലി പിതാവ് ഏറ്റെടുത്തതോടെ 17കാരന് വീട്ടിൽനിന്നും പുറത്തുപോകാൻ സാധിക്കാതെയായായി. മറ്റാരെയും പ്ലാറ്റിലേക്ക് പ്രവേശിപ്പിക്കുകയുമില്ല. ഇതോടെ സുഹൃത്തിനെ വിളിച്ചുരുത്തിയ ശേഷം ട്രോളി ബാഗിലാക്കി സെക്യുരിറ്റി ജീവനക്കാരനെ കബളിപ്പിച്ച് അകത്തു കടന്നു എന്നാൽ ലിഫ്റ്റിനരികിൽ എത്തിയതോടെ ട്രോളി ബാഗ് തനിയെ അനങ്ങുന്നത് കണ്ടതോടെ സെക്യൂരിറ്റി ജീവനക്കാരൻ എത്തി പരിശോധിച്ചതോടെയാണ് ട്രോളി ബഗിനുള്ളിൽ ആളെ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തു.